Image

അഭിനന്ദനം (ഗിരീഷ് നായര്‍, മുംബൈ)

Published on 14 January, 2020
അഭിനന്ദനം (ഗിരീഷ് നായര്‍,  മുംബൈ)
വിവിധ വിഷയങ്ങളില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയവര്‍ക്ക് ഈമലയാളി ഏര്‍പ്പെടുത്തിയിരിക്കുന്ന 2019 ലെ അവാര്‍ഡിന് അര്‍ഹരായ എല്ലാ സാഹിത്യകാര്‍ക്കും എന്റെ അഭിനന്ദനം.

സ്കൂളില്‍ പഠിക്കുന്നകാലത്ത് നമ്മുടെ നോട്ട് ബുക്കില്‍ ക്ലാസ് ടീച്ചര്‍ ഒരു ഗുഡ് എന്നെഴുതിയാല്‍ നമുക്ക് എത്ര സന്തോഷമാകും. ക്ലാസ് പരീക്ഷയില്‍ വളരെ നല്ല വിജയം നേടിയതിന്റെ പേരില്‍ കുട്ടികളുടെ മുന്നില്‍ വച്ച് ഒരു സമ്മാനം നല്‍കി അഭിനന്ദിക്കുകയാണെങ്കിലോ, പിന്നെ പറയേണ്ടതില്ല. നമ്മള്‍ തുള്ളിച്ചാടുക തന്നെ ചെയ്യും. സമൂഹം കഴിവുള്ളവരെ എക്കാലത്തും അംഗീകരിക്കും. പണ്ടുകാലത്തു മികച്ച കലാകാരന്മാര്‍ക്കും പണ്ഡിതര്‍ക്കും രാജാക്കന്മാര്‍ പട്ടും വളയും നല്‍കി ആദരിച്ച് അവരുടെ കഴിവിനെ പ്രോത്സാഹിപ്പിച്ചിരുന്നു. അതുപോലെ തന്നെ ഒളിംമ്പിക്‌സില്‍ വിജയികള്‍ക്ക് ഒലിവ് ഇലകള്‍ ആണ് സമ്മാനം ആയി നല്‍കിയിരുന്നത്. നമ്മുടെ സംസ്കാരം സമ്പന്നമായതോടെ ഈ രീതിയില്‍ മാറ്റം വന്ന് അത് പുരസ്കാരം ആയി മാറി. ഇങ്ങനെ ഒരു പുരസ്കാരം നല്‍കി സാഹിത്യത്തെയും സാഹിത്യകാരന്മാരെയും പ്രചോദനം നല്‍കി അവരുടെ കഴുവിനെ ആദരിക്കുന്ന ഈമലയാളി പത്രാധിപസമിതിക്ക് എന്റെ ഹൃദയങ്ങമമായ അഭിനന്ദനം രേഖപെടുത്തുന്നു. അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ പുരോഗതിയില്‍ ഗണ്യമായ പങ്കു വഹിക്കുന്ന ഈമലയാളിയുടെ പ്രതിവര്‍ഷ സാഹിത്യ അവാര്‍ഡുകള്‍ എഴുത്തുകാര്‍ക്ക് പ്രചോദനവും പ്രോത്സാഹനവും ആണ്. വായനക്കാരുടെ പ്രോത്സാഹനങ്ങളും അനുമോദനങ്ങളുമാണ് ഓരോ രചയിതാക്കള്‍ക്കും കൂടുതല്‍ രചനകള്‍ രചിക്കാന്‍ ഊര്‍ജ്ജം നല്‍കുന്നതും മാറ്റ്കൂട്ടുന്നതും.

ഈമലയാളിയുടെ ഈ വര്‍ഷത്തെ ജനപ്രിയ എഴുത്തുകാരി എന്നപുരസ്കാരത്തിന് അര്‍ഹയായ നമുക്ക് സുപരിചിതയും ഈമലയാളിയില്‍ "എഴുതാപുറങ്ങള്‍" എന്ന പംക്തി എഴുതുന്ന ശ്രീമതി ജ്യോതിലക്ഷ്മിക്ക് എന്റെ പ്രത്യേക അഭിനന്ദനം.  ഇതു താങ്കളുടെ കഴുവിന്റെ അംഗീകാരംമാണ്. താങ്കളുടെ എളിമയും എഴുത്തിന്റെ ശൈലിയുമാണ് വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. നമ്മുടെ ചുറ്റുപാടും ഉള്ള വിഷയത്തെ ആസ്പദമാക്കി സായത്തമായ സ്വന്തം ശൈലിയില്‍ കോര്‍ത്തിണക്കി സാഹിത്യ പ്രേമികള്‍ക്ക് വേണ്ടി ഒരുക്കുന്ന രചന.  പശ്ചാത്തലം ഏതായിരുന്നാലും അതിലൂടെ ഒരു നല്ല സന്ദേശം അല്ലെങ്കില്‍ ഒരു ഗുണപാഠം വായനക്കാര്‍ക്ക് നല്കാന്‍ കഴിയുന്നു എന്നതാണ് താങ്കളുടെ മറ്റൊരു പ്രത്യകത. ഈ വര്‍ഷം പ്രസിദ്ധികരിച്ച താങ്കളുടെ സാഹിത്യകൃതികളെല്ലാം തന്നെ ഒന്നിനൊന്ന് മെച്ചമായിരുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ ഉന്നമനത്തിനായി വായനക്കാരെ ശാക്തികരിക്കപെടുകയും അവരുടെ നേട്ടങ്ങള്‍ അഭിമാനമായി കാണുകയും ചെയ്യൂന്ന തരത്തിലുള്ള വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ച കൃതികള്‍ അവസ്മരണീയമാണ്. ഇനിയും ഇതുപോലുള്ള കൃതികള്‍ താങ്കളുടെ തൂലികയില്‍ നിന്നും വിരചിതമാകട്ടെ.  

ഒരിക്കല്‍ കുടി അഭിനന്ദനങ്ങള്‍ 




Join WhatsApp News
sushma nair 2020-01-15 00:11:30

 wow jyothlakshmy... a well deserved award.... cant help penning a few lines... an ode of applause dedicated to you.....

The divine design  will unfold, like it or not

Dishonesty & falsehood know this they can’t knot

Hurdle across pits of strife and stay bright

Honest goals will always lead to paths right

May your flights of success be propelled I say

By wings of divine grace and protective rays

Lean on to the Almighty, a timeless promise he offers

All that’s just and fair he will forever uphold and honour  

As you taste success after success, guarded by his elegance

May you remain draped in his shroud of benevolence


Blessings to you....

Lakshmy Nair 2020-01-15 12:30:10
Congratulations Ammayi
deepali 2020-01-16 09:05:36
A big achievement is a perfect chance to remind how you talented, hardworking and deserving....... Congratulations & best wishes for future endaviours Mam Jyothy
Well Wisher 2020-01-18 22:04:02
Congratulations.............................. Very proud to be honored by the writer of this emalayali group by giving an award to their writing. I am very happy to be considered especially for Mumbai resident Smt. Nambiar. Smt. Nambiar is an asset of emalayalee. Best wishes to emalayali group and all the winners.. Especially Smt. Nambiar....... No one who got the award has ever seen, there writing's in enal ayale. Don't be like that...... Best wishes for your future endeavors... Well wisher from Mumbai.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക