Image

ഡൊമിനിക് ദില്‍ പനയ്ക്കലിനു നാഷണല്‍ ലോ റെവ്യൂവിന്റെ

Published on 14 January, 2020
ഡൊമിനിക് ദില്‍ പനയ്ക്കലിനു നാഷണല്‍ ലോ റെവ്യൂവിന്റെ
മലയാളി അമേരിക്കന്‍ അറ്റോര്‍ണി ഡൊമിനിക് ദില്‍ പനയ്ക്കലിനു "ഗോ ടു തോട്ട് ലീഡര്‍' ആയി "ദി നാഷണല്‍ ലോ റെവ്യൂ' അവാര്‍ഡ് നല്‍കി ആദരിച്ചു. അമേരിക്കയിലെ പ്രമുഖ നിയമ പ്രസിദ്ധീകരണവും നിയമ വെബ്‌സൈറ്റും നിയമ ഡേറ്റാബേസുമാണ് അവാര്‍ഡ് നല്‍കിയ "നാഷണല്‍ ലോ റെവ്യൂ', ഡേറ്റാ പ്രൈവസിയിലും സൈബര്‍ സെക്യൂരിറ്റിയിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ച ലേഖനങ്ങള്‍ എഴുതിയതിനാണ് അവാര്‍ഡ് ലഭിച്ചത്.

ഒരു ലക്ഷത്തിലധികം ലേഖനങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട എഴുപത്തഞ്ച് ലേഖകരില്‍ ഒരാളാണ് ഡൊമിനിക് ദില്‍. ഈ എഴുപത്തഞ്ചു പേരില്‍ ഡൊമിനിക്കിനോടൊപ്പം മറ്റു മൂന്നു സൈബര്‍ സെക്യൂരിറ്റി നിയമജ്ഞര്‍ക്കും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

വോമ്പ്ള്‍ ബോണ്ട് ഡിക്കിന്‍സണ്‍ ലോ ഫേമിനുവേണ്ടി അറ്റ്‌ലാന്റിയിലെ ഓഫീസില്‍ ഡേറ്റാ പ്രൈവസിയിലും സൈബര്‍ സെക്യൂരിറ്റിയിലും പ്രാക്ടീസ് ചെയ്യുന്ന ഡൊമിനിക് ഇന്ത്യാനയിലെ യൂണിവേഴ്‌സിറ്റി ഓഫ് നോത്രദാമില്‍ നിന്ന് നിയമബിരുദം നേടിയത് ഒന്നര വര്‍ഷം മുമ്പാണ്. ന്യൂജേഴ്‌സിയിലെ റട്ട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുത്തശേഷം ന്യൂയോര്‍ക്കിലെ രാഷ്ട്രീയ രംഗത്ത് വിവിധ തലങ്ങളിലും നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിയിലെ ഏറ്റവും പ്രായംകുറഞ്ഞതും ആദ്യത്തെ ഇന്ത്യന്‍ അമേരിക്കനുമായ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു ഡൊമിനിക്. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ മൈക്കിള്‍ ബ്‌ളൂംബര്‍ഗിന്റെ ഭരണസമിതിയില്‍ ക്യൂന്‍സ് ബോറോ കമ്യൂണിറ്റി അഫയേഴ്‌സ് ഡയറക്ടറായി 2013-ല്‍ സേവനം ചെയ്തിരുന്നു. ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍മാന്‍ റോറി ലാന്‍സ്മാന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരിക്കെ 'സിറ്റി ആന്‍ഡ് സ്റ്റേറ്റ്' എന്ന രാഷ്ട്രീയ പത്രപ്രവര്‍ത്തന സംഘടന ന്യൂയോര്‍ക്ക് സിറ്റിയിലെ 40 വയസില്‍ താഴെയുള്ള നാല്‍പ്പത് 'റൈസിംഗ് സ്റ്റാറില്‍' ഒരാളായി ഡൊമിനിക്കിനെ 2014-ല്‍ തെരഞ്ഞെടുത്തിരുന്നു.

ജര്‍മ്മനിയില്‍ ജനിച്ച് മൂന്നാം വയസില്‍ അമേരിക്കയിലെത്തിയ ഡൊമിനിക് ദില്‍ പനയ്ക്കല്‍ ക്യൂന്‍സിലെ ഫ്‌ളോറല്‍പാര്‍ക്ക് നിവാസിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക