Image

മാസും ആക്ഷനുമായി മമ്മൂട്ടി! ഷൈലോക്ക് തമിഴ് പതിപ്പിന്റെ ടീസര്‍ പുറത്ത്

Published on 15 January, 2020
മാസും ആക്ഷനുമായി മമ്മൂട്ടി! ഷൈലോക്ക് തമിഴ് പതിപ്പിന്റെ ടീസര്‍ പുറത്ത്

മമ്മൂട്ടിയുടെ ഷൈലോക്ക് തമിഴ് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് മെഗാസ്റ്റാറിനെ നായകനാക്കി ഒരുക്കിയ ചിത്രം കൂടിയാണിത്. നേരത്തെ ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ച സിനിമ മാമാങ്കം കാരണം ജനുവരിയിലേക്ക് മാറ്റിവെക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ പൊങ്കല്‍ ദിവസമാണ് തമിഴ് പതിപ്പായ കുബേരന്റെ ടീസര്‍ ഇറങ്ങിയിരിക്കുന്നത്. ടീസറില്‍ മമ്മൂട്ടിക്കൊപ്പം രാജ്കിരണും തിളങ്ങിനില്‍ക്കുന്നുണ്ട്.


മീനയാണ് ചിത്രത്തിലെ നായിക. രാജ്കിരണ്‍ തന്നെയാണ് തമിഴ് പതിപ്പിന് സംഭാഷങ്ങളും ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ചിത്രം നിര്‍മ്മിക്കുന്നു. പലിശക്കാരനായി നെഗറ്റീവ് ഷേഡുളള ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.

മാമാങ്കത്തിന് പിന്നാലെയാണ് പുതിയ ചിത്രവുമായി നടന്‍ എത്തുന്നത്. ഒരു പക്ക മാസ് എന്‍ര്‍ടെയ്‌നര്‍ തന്നെയായിരിക്കും ഷൈലോക്ക് എന്നാണ് ടീസറില്‍ നിന്നുളള സൂചന. ജനുവരി 23നാണ് ഷൈലോക്ക് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിദ്ധിഖ്, ബൈജു, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ബിബിന്‍ ജോര്‍ജ്ജ് തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

വീഡിയോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക