Image

കോരത് വര്‍ക്കി അനുസ്മരണ സമ്മേളനം റ്റാമ്പായില്‍ ജനുവരി 19 വൈകുന്നേരം 3 മണിക്ക്

ടി. ഉണ്ണികൃഷ്ണന്‍ Published on 15 January, 2020
കോരത് വര്‍ക്കി അനുസ്മരണ സമ്മേളനം റ്റാമ്പായില്‍ ജനുവരി 19 വൈകുന്നേരം 3  മണിക്ക്
മലയാളി അസ്സോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡായുടെ ഏഴാമത്തെ പ്രസിഡന്റും അസ്സോസിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളുമായ കോരത് വര്‍ക്കി(93) ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുവാന്‍ ജനുവരി 19ന് ഒത്തുകൂടുന്നു. 1991-ല്‍ രൂപീകൃതമായ എം.എ.സി.എഫിന്റെ ഏഴാമത്തെ പ്രസിഡന്റായി 1997 ലാണ് അദ്ദേഹം സേവനം അനുഷ്ഠിച്ചത്. കോരത് അപ്പച്ചന്റെ മകനായ കമാണ്ടര്‍ ജോര്‍ജ് കോരത് 1992-ല്‍ അസ്സോസിയേഷന്റെ പ്രസിഡന്റായും 2004-2006 കാലഘട്ടത്തില്‍ അവിഭക്ത ഫൊക്കാനയുടെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു. രണ്ടാമത്തെ മകനായ പീറ്റര്‍ കോരതും അസ്സോസിയേഷന്‍ പ്രസിഡന്റായി 2005-ല്‍ സേവനം അനുഷ്ഠിച്ചിരുന്നു. ഇളയ മകന്‍ സാജന്‍ കോരത് എം.എ.സി.എഫ്. ട്രസ്റ്റി ബോര്‍ഡിന്റെ ഇപ്പോഴത്തെ ട്രഷററാണ്.

Venue: MACF Kerala Center,
606 Lenna Ave,
Seffuer, FL-33584
അനുസ്മരണ സമ്മേളത്തില്‍ സംഘടനയിലെ എല്ലാ അംഗങ്ങളുടെയും പ്രത്യേകിച്ച് മുന്‍ പ്രസിഡന്റുമാരുടെയും, കോരത് അപ്പച്ചനോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന മുന്‍ ഭാരവാഹികളുടെയും സാന്നിദ്ധ്യം ഉണ്ടാകണമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി.ഉണ്ണികൃഷ്ണനും അസ്സോസിയേഷന്‍ പ്രസിഡന്റ് ഷാജു ഔസേപ്പും അഭ്യര്‍ത്ഥിച്ചു.

കോരത് വര്‍ക്കി അനുസ്മരണ സമ്മേളനം റ്റാമ്പായില്‍ ജനുവരി 19 വൈകുന്നേരം 3  മണിക്ക്കോരത് വര്‍ക്കി അനുസ്മരണ സമ്മേളനം റ്റാമ്പായില്‍ ജനുവരി 19 വൈകുന്നേരം 3  മണിക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക