Image

കാലിഫോര്‍ണിയയിലെ മലയാളി ഡോക്ടര്‍മാരുടെ കുടുംബ സംഗമം

പ്രസാദ് പി Published on 16 January, 2020
കാലിഫോര്‍ണിയയിലെ മലയാളി ഡോക്ടര്‍മാരുടെ കുടുംബ സംഗമം
ലോസ് ആഞ്ചെലെസ് : കാലിഫോര്‍ണിയയിലെ മലയാളി ഡോക്ടര്‍മാരുടെ ഈ വര്‍ഷത്തെ ആദ്യ ഒത്തുചേരലും കുടുംബ സംഗമവും ലോസ് ആഞ്ചെലെസില്‍ നടന്നു. കേരളത്തില്‍നിന്നുള്ള മെഡിക്കല്‍ - ഡെന്റല്‍ ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്‌സിന്റെ (എ.കെ.എം.ജി) ആഭിമുഖ്യത്തില്‍ ജനുവരി പതിനൊന്നിനു താമ്പാ റസ്റ്റോറന്റില്‍ വെച്ചായിരുന്നു പരിപാടികള്‍.

സംഘടനയുടെ കാലിഫോര്‍ണിയ സ്റ്റേറ്റ് ലീഡര്‍ഡോക്ടര്‍ സിന്ധു പിള്ള അതിഥികളെ സ്വാഗതംചെയ്തു. തുടര്‍ന്നു സംസാരിച്ചഎ.കെ.എം.ജിമുന്‍ പ്രസിഡണ്ട് ഡോ.രാധ മേനോന്‍ സംഘടനയുടെ ചരിത്രം
വിവരിച്ചതു പുതതലമുറയിലെ ഡോക്ടര്‍മാര്‍ക്ക് ഉപകാരപ്രദമായി. 1979 ല്‍ അഞ്ചുപേര്‍ ചേര്‍ന്ന് ന്യൂയോര്‍ക്കില്‍ തുടങ്ങിയ അസോസിയേഷന് ഇന്നു കാനഡ, യു.കെ, മിഡില്‍ ഈസ്റ്റ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ സാന്നിധ്യമുണ്ടെന്നു പറഞ്ഞ ഡോ. മേനോന്‍ സംഘടന നടത്തുന്ന സാമൂഹ്യ സേവനങ്ങളെപ്പറ്റിയും വിവരിച്ചു.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ മാമോഗ്രാം മെഷീന്‍, കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ലേര്‍ണിംഗ് റിസോഴ്‌സ് സെന്ററുകള്‍, അത്യാഹിത വിഭാഗ പരിശീലനം, ക്യാന്‍സര്‍ -പാലിയേറ്റീവ് കെയര്‍ എന്നിവക്കുപുറമെ പ്രകൃതി ദുരന്തങ്ങളായ സുനാമി, കത്രീന, കേരളത്തിലെ പ്രളയം എന്നിവയില്‍ സംഘടന നടത്തിയ
പ്രവര്‍ത്തങ്ങളും അവര്‍ വിവരിച്ചു.

വയനാട്ടിലെ ആദിവാസി മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ഹൃദയത്തിന്റെ വിളി എന്ന ഹൃസ്വചിത്രം പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു.

സംഘടനയുടെ വാര്‍ഷിക പരിപാടിയായ സിംഫണി ക്രൂസ് കണ്‍വെന്‍ഷന്‍ രജിസ്ട്രേഷനും തദവസരത്തില്‍ നടന്നു. നിരവധി ഡോക്ടര്‍മാരും ഡെന്റിസ്റ്റുകളും പരിപാടിയില്‍ സംബന്ധിച്ചു.

സംഘടയിലെ കലാകാരന്മാരും കലാകാരികളും നടത്തിയ ഗാനമേള പരിപാടിയുടെ ആകര്‍ഷണമായിരുന്നു. ഡോ. രവി രാഘവന്‍ നന്ദി അറിയിച്ചു.
മൂന്നുമാസത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഈ വര്‍ഷത്തെ ആദ്യത്തെയായിരുന്നു ലോസ് ആഞ്ചലസില്‍ നടന്നത്.
കാലിഫോര്‍ണിയയിലെ മലയാളി ഡോക്ടര്‍മാരുടെ കുടുംബ സംഗമംകാലിഫോര്‍ണിയയിലെ മലയാളി ഡോക്ടര്‍മാരുടെ കുടുംബ സംഗമംകാലിഫോര്‍ണിയയിലെ മലയാളി ഡോക്ടര്‍മാരുടെ കുടുംബ സംഗമംകാലിഫോര്‍ണിയയിലെ മലയാളി ഡോക്ടര്‍മാരുടെ കുടുംബ സംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക