Image

ടെക്‌സസ് നേടാനാവുമെന്ന് ബൈഡന്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 17 January, 2020
ടെക്‌സസ് നേടാനാവുമെന്ന് ബൈഡന്‍ (ഏബ്രഹാം തോമസ്)
ടെക്‌സസിലെ ചുവപ്പില്‍ നിന്ന് നീലയിലാക്കാന്‍ തീവ്ര ശ്രമത്തിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി. കഴിഞ്ഞ മൂന്ന് ദശകങ്ങളായി തുടരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആധിപത്യം 2020 ലെ പൊതുതിരഞ്ഞെടുപ്പോടെ അവസാനിപ്പിക്കാമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ സ്വപ്‌നം കാണുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹിക്കുന്നവര്‍ ഏഴാമത്തെ ഡിബേറ്റിന് ശേഷം ടെക്‌സസില്‍ പ്രചരണം നടത്തുകയാണ്. വടക്കേ ടെക്‌സസിലെ നഗരമായ ആര്‍ലിംഗ്ടണില്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ രണ്ടു ദിവസത്തെ പ്രചരണം ആരംഭിച്ചു. ടെക്‌സസ് നേടാനാവുമെന്ന് ബൈഡന്‍ പറഞ്ഞു. ഇത് ചെയ്യാനാവുന്ന കാര്യമാണ്, എനിക്ക് സ്വയം ഈ സംസ്ഥാനത്തില്‍ ജയിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും എന്ന് കൂട്ടിച്ചേര്‍ത്തു. ട്രമ്പിന്റെ വിജയം ടെക്‌സസില്‍ മുന്‍കൂട്ടി കാണുന്നതു പോലെയായിരുന്നു അവസാന പ്രതികരണം ദശകങ്ങളായി ടെക്‌സസിനെ രാഷ്ട്രീയ നേതാക്കള്‍ വിശേഷിപ്പിക്കുന്നത് എടിഎമ്മായിട്ടാണ്- എനി ടൈം മണി മെഷീന്‍. ടെക്‌സസിലെ ദാതാക്കളെ എപ്പോള്‍ വേണമെങ്കിലും സമീപിച്ച് സംഭാവന നേടി മറ്റ് സംസ്ഥാനങ്ങളില്‍ പ്രചരണത്തിന് ഈ ധനം ഉപയോഗിക്കാം എന്നൊരു വിശ്വാസം നേതാക്കള്‍ക്ക് ഇടയിലുണ്ട്.

അയോവയിലെ ആദ്യകോക്കസുകള്‍ക്ക് കഷ്ടിച്ച് 20 ദിവസം ശേഷിക്കെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്ന നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും നടത്തിയ വാഗ്ദാനം വളരെ തണുത്ത പ്രതികരണമാണ് വോട്ടര്‍മാര്‍ക്കിടയില്‍ സൃഷ്ടിച്ചത്. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ വളരെ നിസ്സാരമായി പരിഹരിക്കാമെന്ന നിര്‍ദ്ദേശങ്ങള്‍ വലിയ ഫലിതങ്ങളായി അനുഭവപ്പെട്ടു. ജോലി ചെയ്യുന്ന മാതാക്കള്‍ തങ്ങളുടെ  കുട്ടികളെ നോക്കുന്നവര്‍ക്ക് അവരുടെ വരുമാനത്തിന്റെ 7% ല്‍ കുറവ് മാസവേതനം നല്‍കിയാല്‍ മതി എന്നായിരുന്നു നിര്‍ദ്ദേശം. ഇപ്പോള്‍ കുട്ടികളെ നോക്കുന്നവര്‍ക്ക് പ്രതിമാസം നല്‍കുന്ന തുകയുടെ ബാക്കി ആര്, എപ്പോള്‍ നല്‍കും എന്ന് നിര്‍ദേശമുണ്ടായില്ല.
മരുന്നുകളുടെ വില ഉയര്‍ന്ന് തന്നെ നില്‍ക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ഈ രണ്ട് ലോബിയിസ്റ്റുകള്‍ വീതം ഓരോ കോണ്‍ഗ്രസംഗത്തെയും വലയം ചെയ്തു നില്‍പുണ്ട് എന്ന് വെളിപ്പെടുത്തലുണ്ടായി. മരുന്നുകളുടെ വില നിയന്ത്രിക്കുവാന്‍ അവയുടെ നിര്‍മ്മാണം ഗവണ്‍മെന്റ് ഏജന്‍സികള്‍ ഏറ്റെടുക്കണം എന്ന് നിര്‍ദേശമുണ്ടായി. എന്നാല്‍ ഇത് എങ്ങനെ നടപ്പാക്കുമെന്നോ തൊഴില്‍ നഷ്ടപ്പെടുന്ന മില്യന്‍ കണക്കിന് ജീവനക്കാരുടെ പുനരധിവാസം എങ്ങനെ നടപ്പാക്കുമെന്നോ വിശദീകരണം ഉണ്ടായില്ല.

ഏതാണ്ട് 30 വര്‍ഷം മുമ്പ് നടപ്പിലാക്കിയ നാഫ്റ്റ പരാജയമായിരുന്നു എന്ന് ഏതാണ്ട് എല്ലാ സ്ഥാനാര്‍ത്ഥികളും സമ്മതിക്കുകയും ഈ കരാറി(നോര്‍ത്ത് അമേരിക്കന്‍  ്ഫ്രീട്രേഡ് അഗ്രിമെന്റ്) ല്‍ മാറ്റം വരുത്തണമെന്ന് പറയുകയും ചെയ്തു. വേദിയില്‍ ഉണ്ടായിരുന്നവര്‍ ഇത്രയും വര്‍ഷം പല അധികാരസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നപ്പോള്‍ കരാറിനെക്കുറിച്ച് മൗനം പാലിച്ചു എന്ന വസ്തുത ചൂണ്ടിക്കാട്ടാന്‍ ഡിബേറ്റ് നിയന്ത്രിച്ചവര്‍ക്ക് കഴിഞ്ഞില്ല.
തങ്ങള്‍ ഉന്നയിക്കുന്ന പദ്ധതികളെയോ നിര്‍ദ്ദേശങ്ങളെയോ കുറിച്ചുപോലും കാര്യമായ ഗൃഹപാഠം നടത്താതെയാണ് സ്ഥാനാര്‍ത്ഥികള്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനെത്തിയത് എന്ന് ആരോപണമുണ്ട്.

സ്ഥാനാര്‍ത്ഥികളില്‍ മുന്നില്‍ നില്‍ക്കുന്നവരായി അഭിപ്രായ സര്‍വേകള്‍ കണ്ടെത്തിയ മുന്‍ വൈസ് പ്രസിഡന്റ് ബൈഡനും സെനറ്റര്‍മാരായ ബേണി സാന്‍ഡേഴ്‌സും എലിസബെത്ത് വാറനും കൂടുതല്‍ ചോദ്യങ്ങള്‍ നേരിട്ടു. സെന.ഏമി ക്ലോബുഷറും സൗത്ത് ബെന്‍ഡ് മുന്‍ മേയര്‍ പീറ്റ് ബട്ടീജും വ്യവസായ പ്രമുഖന്‍ ടോം സ്റ്റായറും സമചിത്തതയോടെ ചോദ്യങ്ങള്‍ നേരിട്ടു.

ടെക്‌സസ് നേടാനാവുമെന്ന് ബൈഡന്‍ (ഏബ്രഹാം തോമസ്)
Join WhatsApp News
Boby Varghese 2020-01-17 08:46:47
Biden, spend some money and bring some people for your meetings. How can you going to win if only 25 people attend ? Bernie Sanders, AOC and other left wing liberals declared that they will stay home if Biden or Bloomberg become the candidate. They want none other than Sanders. They want to advance their policy and do not mind to lose this year's election.
Vote for Joe 2020-01-17 08:51:23
it is time to be crucified. Every Trump supporters must abandon him line up behind Joe Biden who must lead this nation and smoke the scum out of Oval office
Kridarthan 2020-01-17 10:19:53
Biden will do make sleepy USA, He travelled 8 times to Ukraine during Obama time to benefit his son a job at Ukranian company blowing 80K per month. Make USA liberal like Europe, bring more illegal immigrants like California fill with human waste all over USA.
Firing back 2020-01-17 18:29:08
Biden is not the person on trial. The person on trial is your dearest crook. Biden has nothing to do with the case. Your argument is like that when you tried to break into the neighbour's house and got caught and you are arguing in the court that, the neighbour should also be on trial. You are right, America did not get a chance to sleep after this thief took over. Every day a story of his break-in is coming out. Yes; we need to sleep even with sleepy Joe in the helm. You better go and join in a place where they teach you critical thinking if you have nay left over brain jack ass.
From NY 2020-01-17 18:42:39
Chris Collins, a former New York Congressman and Donald Trump ally, was sentenced to 26 months in prison after admitting to an insider trading scheme. The Republican — the first sitting federal politician to publicly endorse the president — pleaded guilty to conspiracy and making false statements, a day after resigning from Congress last year. He was arrested in August for sharing information about a biotech firm that he received in an email while at a White House picnic in 2017.
Tired 2020-01-17 20:55:43
Yes, he does look sleepy but he is100% fit to be the president of the USA.
News Alert 2020-01-17 22:01:49
House Democrats on Friday released new documents from indicted Rudy Giuliani associate Lev Parnas ahead of the Senate trial that includes new information about the apparent surveillance of former US Ambassador Marie Yovanovitch and additional contacts between Parnas and an aide to Rep. Devin Nunes of California. The new documents add to the growing trove of allegations and evidence that have come from Ukrainian-American businessman Lev Parnas this week. Democrats have released three sets of Parnas documents this week after his attorney provided materials to the committee last weekend, and Parnas did television interviews with CNN and MSNBC in which he implicated Trump and said the efforts were "all about 2020."
Jose 2020-01-18 08:44:25
We all can argue for or against any candidate. But what we are forgetting is that these are politicians. Do you think that we can sincerely trust anyone? They change colors (colours) like chameleon. Who are these people who try to throw dirt on others? Remember the famous verse: " He who is without sin cast the first stone ". So enjoy the good economy, low unemployment etc., etc. Don't cut the branch that you are sitting on.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക