Image

മുഖ്യമന്ത്രി ചട്ടലംഘനം നടത്തി ; സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍

Published on 17 January, 2020
മുഖ്യമന്ത്രി ചട്ടലംഘനം നടത്തി ; സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിയില്‍ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍. ഗവര്‍ണറുടെ അധികാരം മറികടന്ന് മുഖ്യമന്ത്രിക്ക് പ്രവര്‍ത്തിക്കാനാവില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.


റൂള്‍സ് ഓഫ് ബിസിനസിന്റെ പകര്‍പ്പുമായാണ് ഗവര്‍ണര്‍ മാധ്യമങ്ങളെ കണ്ടത്. കേന്ദ്രബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ താനുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്തേമതിയാവെന്ന് ഇതിലെ ചട്ടങ്ങള്‍ എടുത്തുപറഞ്ഞ് ഗവര്‍ണര്‍ വ്യക്തമാക്കി. ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍ക്കാരിന് കോടതിയെ സമീപിക്കാനാകില്ല. സംസ്ഥാനത്തെ ഭരണ സംവിധാനം തകരാതെ നോക്കേണ്ടത് തന്റെ ചുമതലയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.


പൗരത്വനിയമ വിഷയത്തില്‍ കോടതിയെ സമീപിച്ച വിഷയത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. മുഖ്യമന്ത്രിയുടെ റസിഡന്റ് പരാമര്‍ശനത്തിനും ഗവര്‍ണര്‍ മറുപടി നല്‍കി. ഇത് കൊളോണിയല്‍ കാലമല്ലെന്നും നിയമവാഴ്ചയുള്ള കാലമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക