Image

ജീവനെടുത്ത് ജല്ലിക്കെട്ട്; കാളകളുടെ കുത്തേറ്റ് രണ്ടു പേര്‍ മരിച്ചു

Published on 17 January, 2020
ജീവനെടുത്ത് ജല്ലിക്കെട്ട്; കാളകളുടെ കുത്തേറ്റ് രണ്ടു പേര്‍ മരിച്ചു
ചെന്നൈ: പൊങ്കല്‍ ആഘോഷത്തിന്റെഭാഗമായി തമിഴ്‌നാട്ടില്‍ നടന്ന ജല്ലിക്കെട്ടുകളില്‍ രണ്ടുപേര്‍ കാളക്കുത്തേറ്റ് മരിച്ചു. അളങ്കാനല്ലൂരിലും അവണിയപുരത്തുമാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരും ജല്ലിക്കെട്ട് കാളകളുടെ ഉടമസ്ഥരാണ്.

മധുര ജില്ലയിലെ അളങ്കാനല്ലൂര്‍ ജല്ലിക്കെട്ടിനിടെയാണ് ചോഴവന്താന്‍ സ്വദേശി ശ്രീധര്‍ (25) മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. കാളയുമായി ശ്രീധര്‍ മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു. ഇതിനിടയില്‍ വിരണ്ടോടിയ കാളയെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ശ്രീധറിന് കുത്തേറ്റതെന്ന് പോലീസ് അറിയിച്ചു. സംഘാടകര്‍ ഒരുക്കിയ പ്രാഥമികചികിത്സാകേന്ദ്രത്തിലും പിന്നീട് മധുര രാജാജി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്‍ജിനിയറിങ് പൂര്‍ത്തിയാക്കി നിയമപഠനത്തിന് തയ്യാറെടുത്തിരിക്കുകയായിരുന്നു ശ്രീധര്‍.

കൃഷ്ണഗിരി ജില്ലയിലെ അഞ്ചെട്ടിയില്‍ നടന്ന ജല്ലിക്കെട്ടില്‍ മുരുഗന്‍(40) ആണ് മരിച്ചത്. മത്‌സരത്തിനു മുന്നോടിയായുളള നൃത്തപരിപാടിയിലെ ബഹളത്തില്‍ വിരണ്ടോടിയ കാളയെ പിടിക്കാന്‍ ശ്രമിക്കുമ്പോഴാണ് മുരുഗന് കുത്തേറ്റത്. ആവണിയാപുരം, പാലമേട്, അലങ്കാനല്ലൂര്‍ ജല്ലിക്കെട്ടുകളിലായി നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക