Image

ഇംപീച്ച്‌മെന്റ് വിചാരണ ആരംഭിക്കുമ്പോള്‍ ട്രമ്പ് ഡാവോസില്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 18 January, 2020
ഇംപീച്ച്‌മെന്റ് വിചാരണ ആരംഭിക്കുമ്പോള്‍ ട്രമ്പ് ഡാവോസില്‍  (ഏബ്രഹാം തോമസ്)
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനെതിരായ ഇംപീച്ച്‌മെന്റ് നടപടിക്രമങ്ങള്‍ യു.എസ്. സെനറ്റില്‍ ആരംഭിച്ചു. ട്രമ്പിനെതിരായ ഇംപീച്ച്‌മെന്റ് നടപടിക്രമങ്ങള്‍ യു.എസ്. സെനറ്റില്‍ ആരംഭിച്ചു. ട്രമ്പിനെതിരായ ആരോപണങ്ങള്‍ വായിക്കുകയും ജൂറര്‍മാര്‍ക്ക് വിചാരണയില്‍ അദ്ധ്യക്ഷത വഹിക്കുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. വിചാരണ ചൊവ്വാഴ്ച ആരംഭിക്കുന്നത് വരെ സെനറ്റ് പിരിഞ്ഞിരിക്കുകയാണ്.

ട്രമ്പിനെതിരെ ആരോപിക്കപ്പെടുന്ന രണ്ട് കുറ്റങ്ങള്‍ അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസിന്റെ നടപടികള്‍ക്ക് വിഘാതം സൃഷ്ടിച്ചു എന്നിവയാണ്. മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ ഉക്രേനിലെ ഏറ്റവും വലിയ ഊര്‍ജ്ജ കമ്പനിയുടെ ഡയറക്ടറാണ്. ഉക്രേന് 391 മില്യന്‍ ഡോളര്‍ ധനസഹായം അമേരിക്ക നല്‍കാമെന്ന് ഏറ്റിരുന്നു. ഈ ധനസഹായം നല്‍കണമെങ്കില്‍ ബൈഡന്‍മാരെക്കുറിച്ച് അറിയാവുന്ന 'ഡേര്‍ട്ട് '(അഴിമതിക്കഥകള്‍) കൈമാറണം എന്ന് 2019 ജൂലൈയില്‍ ട്രമ്പ് ഉക്രേനിയന്‍ പ്രസിഡന്റുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടു എന്നതാണ് ആദ്യ ആരോപണം. ഈ ആരോപണം അന്വേഷിക്കുവാന്‍ ആരംഭിച്ച കോണ്‍ഗ്രസിന് ആവശ്യമായ രേഖകള്‍ കൈമാറാന്‍ ട്രമ്പ് വിസമ്മതിച്ചു എന്നതാണ് രണ്ടാമത്തെ ആരോപണം.

ചൊവ്വാഴ്ച്ച വിചാരണ ആരംഭിക്കുമ്പോള്‍ ട്രമ്പിന് അതൊരു സുദിനം കൂടിയാണ്. പ്രസിഡന്റായി അധികാരമേറ്റിട്ട് ട്രമ്പ് മൂന്ന് വര്‍ഷം തികയ്ക്കുകയാണ്. വിചാരണയില്‍ പ്രസിഡന്റ് ഹാജരാവണം എന്ന് നിര്‍ദ്ദേശിക്കുന്ന സബ്പീന പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ പ്രാരംഭ ദിനങ്ങളിലെങ്കിലും ട്രമ്പ് ഹാജരാകാന്‍ ഇടയില്ല. ജനുവരി 21 മുതല്‍ 24 വരെ സ്വിറ്റ്‌സര്‍ലണ്ടിലെ ക്ലോസ്‌റ്റേഴ്‌സ് ഡാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക്‌സ് ഫോറ(ഡബ്ലിയൂ ഇ എഫ്)ത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ട്രമ്പ് പങ്കെടുക്കും എന്നാണ് അറിയുന്നത്.

വൈറ്റ് ഹൗസ് മുന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് എം നിക്‌സണും വിചാരണയില്‍ പങ്കെടുത്തില്ല എന്ന് പറയുന്നു. എന്നാല്‍ നിക്‌സണ്‍ രാജി വച്ചൊഴിഞ്ഞു. പ്രസിഡന്റ് ബില്‍ക്ലിന്റണ്‍ വിചാരണയില്‍ പങ്കെടുത്തു. അസുഖകരമായ സത്യങ്ങളില്‍ മൗനം പാലിച്ച് ടെലിവിഷന്‍ ക്യാമറകളെ നേരിട്ടു. ടെലിവിഷന്‍ ക്യാമറകള്‍ ഇത്തവണ കൂടുതല്‍ അസുഖകരമായ 'അസുലഭ' നിമിഷങ്ങള്‍ കാഴ്ച വയ്ക്കും. അതിനെ നേരിടാനും മാര്‍ഗം കണ്ടുപിടിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. പരസ്യമായി നടക്കുന്ന വിചാരണ ഏത് നിമിഷവും അടച്ച വാതിലുകള്‍(ക്ലോസ്ഡ് ഡോഴ്‌സ്) ക്കുള്ളിലേയ്ക്ക് നീങ്ങാം.
വിചാരണ നടക്കുമ്പോള്‍ ജൂറര്‍മാര്‍ തികഞ്ഞ നിശ്ശബ്ദത പാലിക്കണം. ഒന്നും വായിക്കുവാന്‍ പാടില്ല. മൊബൈലുകള്‍ തീര്‍ത്തും ഉപയോഗിക്കുവാന്‍ പാടില്ല. ഓരോ നിമിഷവും മൊബൈലിലേയ്ക്ക് കണ്ണുകള്‍ പായിക്കുന്നവര്‍ ആഴ്ചകള്‍ നീളുന്ന വിചാരണയില്‍ ഇടവേളകള്‍ക്ക് കാത്തിരിക്കേണ്ടിവരും.

സാധാരണ വാദപ്രതിവാദങ്ങളില്‍ കേള്‍ക്കാറുള്ള യു സെഡ്, ഹീ സെഡ്, ഉദ്ധരണികള്‍ ഇപ്പോഴേ കേട്ടു തുടങ്ങി. ഇവരോട് വിചാരണ ആരംഭിക്കട്ടെ, ഓപ്പണിംഗ് സ്്‌റ്റേറ്റ്‌മെന്റ്‌സ് കേള്‍ക്കട്ടെ, സാക്ഷികളില്‍ നിങ്ങളുടെ ഊഴം വരുന്നതുവരെ നിശബ്ദരായി എന്ന് സാര്‍ജന്റ് നിര്‍ദ്ദേശിച്ചു. നിശ്ശബ്ദത വെടിഞ്ഞാല്‍ ചിലപ്പോള്‍ ജയില്‍ ശിക്ഷ നേരിടേണ്ടി വരുമെന്ന് ഓര്‍മ്മപ്പെടുത്തി. രജിസ്റ്ററില്‍ ഹാജര്‍ രേഖപ്പെടുത്തുമ്പോള്‍ ചില സെനറ്റര്‍മാര്‍ ദുഃഖിതരായി കാണപ്പെട്ടു. പലരും സ്വയം നിയന്ത്രിക്കുന്നതും പ്രകടമായിരുന്നു. നൂറ് സെനറ്റര്‍മാര്‍(അസുഖം മൂലം എത്താന്‍ കഴിയാതിരുന്ന ഒരാള്‍ ഒഴികെ) നാല് വരികളില്‍ 25 പേര്‍ വീതം രജിസ്റ്ററില്‍ ഒപ്പു വച്ചു. വിചാരണ ദിവസങ്ങളില്‍ ഹാജര്‍ നിര്‍ബന്ധമാണ്.

ഇംപീച്ച്‌മെന്റ് വിചാരണ ആരംഭിക്കുമ്പോള്‍ ട്രമ്പ് ഡാവോസില്‍  (ഏബ്രഹാം തോമസ്)
Join WhatsApp News
വാല്‍മാക്രികള്‍ 2020-01-18 10:08:56
ചില മഹാൻമാർ ജനിച്ചപ്പോൾ പെട്ടെന്ന് വാൽ നക്ഷത്രങ്ങൾ പ്രത്യക്ഷപെട്ടു എന്നിങ്ങനെ ഉള്ള അത്ഭുതങ്ങൾ ഉണ്ടായി എന്നാണ് അവരുടെ പുരാണങ്ങളിൽ കാണുന്നത്. പല മലയാളിയാലും അവർ അത്ഭുത മനുഷർ എന്നാണ് കരുതുന്നത്. അവർ ജനിച്ചപ്പോൾ വീടിൻ്റെ വടക്കു വശത്തു നിന്ന കൂഴ പ്ലാവിൽനിന്നും ഇരട്ടച്ചക്ക താനെ വീണു, അപ്പോൾ ഒരു മണ്ണാത്തികീച്ചി കീ കീ എന്ന് ചിലച്ചു കിഴക്കോട്ടു പറന്നു പോയി, വാൽ നക്ഷത്രം കണ്ടില്ല എങ്കിലും വാൽ മാക്രികൾ കുളത്തിൽ നിന്നും ചാടി കയറി. എന്തിനു മൂട് താങ്ങുന്നു എന്ന് ഇവർക്ക് അറിവില്ല, ആകെ അറിയാവുന്നതു സ്റ്റോക്ക് മാർക്കറ്റ് ഉയരും എന്ന് മാത്രം. - നാരദൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക