Image

എഎസ്‌ഐയുടെ കൊലപാതകം; അന്വേഷണം തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും

Published on 18 January, 2020
എഎസ്‌ഐയുടെ കൊലപാതകം; അന്വേഷണം തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും

തിരുവനന്തപുരം: കളിയിക്കാവിള എഎസ്‌ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. തമിഴ്നാടിനും, കേരളത്തിനും പുറമെ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്താനാണ് പ്രത്യേക സംഘത്തിന്റെ തീരുമാനം.


പ്രതികളാക്കി കൂടുതല്‍ തീവ്രവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം മറ്റ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പ്രത്യേക സംഘം തീരുമാനിച്ചത്. നിലവില്‍ തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നിരുന്നത്. എന്നാല്‍, പ്രതികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സഹായം ലഭിച്ചിരുന്നതായി അന്വേഷണ സംഘം സംശയിക്കുന്നു.


കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ മെഹ്ബൂബ് പാഷയെയും കൂട്ടാളികളായ ഇജാസ് പാഷയടക്കമുള്ളവരെയും അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തില്‍ കസ്റ്റഡിയില്‍ വാങ്ങാനും സംഘം തീരുമാനിച്ചു. നിലവില്‍ ആയുധക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ബാംഗ്ലൂര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ് ഇവര്‍. കൊലപാതകവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ക്കായി ഇവരെ തമിഴ്‌നാട്ടിലെത്തിക്കേണ്ടതുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക