Image

പൗരത്വ നിയമത്തെ എതിര്‍ക്കുമ്ബോള്‍ പരിധി കടക്കരുത് -ആര്യാടന്‍

Published on 18 January, 2020
പൗരത്വ നിയമത്തെ എതിര്‍ക്കുമ്ബോള്‍ പരിധി കടക്കരുത് -ആര്യാടന്‍

തേഞ്ഞിപ്പലം: പൗരത്വ നിയമം, എന്‍.ആര്‍.സി., എന്‍.പി.ആര്‍ എന്നിവയെ പരിധിവിട്ട് എതിര്‍ക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. കാലിക്കറ്റ് യൂനിവേഴ്സിറ്റി ജവഹര്‍ലാല്‍ നെഹ്റു സെന്‍റര്‍ ഫോര്‍ സ്റ്റഡീസ് ആന്‍ഡ് ഡെവലപ്മെന്‍റിന്‍റെ പ്രഥമ നെഹ്റു സെക്കുലര്‍ അവാര്‍ഡ് സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇവിടെ ഹിന്ദുക്കള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നമ്മുടെ പൂര്‍വികരെല്ലാം ഹിന്ദുക്കളായിരുന്നു. ഇന്ത്യക്ക് പൈതൃകമായി കിട്ടിയതാണ് മതേതരത്വം. ആ മതേതരത്വം തകര്‍ക്കാന്‍ നരേന്ദ്ര മോദി അല്ല ആര് ശ്രമിച്ചാലും അനുവദിക്കരുത്.
പൗരത്വ നിയമം, എന്‍.ആര്‍.സി., എന്‍.പി.ആര്‍ എന്നിവയെ നമ്മള്‍ എതിര്‍ക്കുന്നു. പക്ഷേ എതിര്‍ക്കുമ്ബോള്‍ പരിധി കടക്കരുത്. പരിധിവിട്ട് ചാടിയിട്ട് കാര്യമില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും -ആര്യാടന്‍ പറഞ്ഞു.

നരേന്ദ്ര മോദിയെ എതിര്‍ക്കണം, അതില്‍ യാതൊരു സംശയവുമില്ല. ഇവിടെ ജനങ്ങളെ രണ്ട് തട്ടാക്കാന്‍ അനുവദിക്കാന്‍ പാടില്ല. പൗരത്വ നിയമം മുസ്ലിംകളെ മാത്രമല്ല ബാധിക്കുക, എല്ലാവരെയും ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക