Image

സ്ഥലവും തീയതിയും നിശ്ചയിച്ചോളൂ; സംവാദത്തിന് തയ്യാര്‍- രാഹുല്‍ഗാന്ധിയോട് അമിത് ഷാ

Published on 18 January, 2020
സ്ഥലവും തീയതിയും നിശ്ചയിച്ചോളൂ; സംവാദത്തിന് തയ്യാര്‍- രാഹുല്‍ഗാന്ധിയോട് അമിത് ഷാ
ഹുബ്ബള്ളി: പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അയല്‍ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന മതന്യൂനപക്ഷങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്നതാണ് നിയമമെന്നും അമിത് ഷാ പറഞ്ഞു. നിയമത്തിനെതിരെ സമരം ചെയ്യുന്നതിനിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടയിലെ ഹുബ്ബള്ളിയില്‍ സംഘടിപ്പിച്ച ജന്‍ ജാഗരണ്‍ അഭിയാന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇന്ത്യയിലെ മുസ്ലീങ്ങളുടെ പൗരത്വം എടുത്ത് കളയുന്നതാണ് നിയമമെന്ന് തെളിയിക്കാന്‍ അമിത് ഷാ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചു. നിയമം പൂര്‍ണമായും വായിച്ചുനോക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. നിയമത്തില്‍ മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയാന്‍ വകുപ്പുകളില്ല. 

രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. മുസ്ലീങ്ങളുടെ പൗരത്വത്തെ ബാധിക്കുന്ന എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥലവും തീയതിയും നിശ്ചയിച്ചോളുവെന്നും അമിത് ഷാ വെല്ലുവിളിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക