Image

തലചായ്ക്കാന്‍ ഒരു വീടില്ല, ഒടുവില്‍ സ്വച്ഛ് ഭാരത് പദ്ധതിയില്‍ നിര്‍മിച്ച ശൗചാലയം അടുക്കളയാക്കി കുടുംബം

Published on 18 January, 2020
തലചായ്ക്കാന്‍ ഒരു വീടില്ല, ഒടുവില്‍ സ്വച്ഛ് ഭാരത് പദ്ധതിയില്‍ നിര്‍മിച്ച ശൗചാലയം അടുക്കളയാക്കി കുടുംബം


ബരാബങ്കി: സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം നിര്‍മിച്ച ശൗചാലയം അടുക്കളയാക്കി ഉപയോഗിക്കുകയാണ് ഉത്തര്‍പ്രദേശിലെ ബാരബങ്കിയിലെ അകന്‍പുര്‍ ഗ്രാമത്തിലെ ഒരു കുടുംബം. ശൗചാലയം അടുക്കളയായി ഉപയോഗിക്കുന്നത് തെറ്റാണെന്ന് ഞങ്ങള്‍ക്ക് അറിയാം. പക്ഷേ ഞങ്ങള്‍ വേറെ എന്താണ് ചെയ്യുക'. മാല്‍തിയുടെ ഭര്‍ത്താവ് രാം പ്രകാശ് ചോദിക്കുന്നു.

താമസിക്കാന്‍ വീടില്ലാത്തത് മൂലമാണ് ശൗചാലയത്തെ അടുക്കളയാക്കി മാറ്റേണ്ട നിസഹായാവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് കുടുംബം പറയുന്നു. ഞങ്ങള്‍ക്ക് താമസിക്കാന്‍ ഒരു വീടില്ല. അതുകൊണ്ട് തന്നെ ഈ ശൗചാലയം ഉപയോഗിക്കാതെ അടുക്കളയാക്കി മാറ്റിയിരിക്കുകയാണ്.

ഇങ്ങനെ ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട് പക്ഷേ മറ്റു വഴികളില്ല. ഞാന്‍ ശൗചാലയത്തിന് പകരം വെളിമ്പ്രദേശങ്ങളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്



 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക