Image

;കേരള ഗവര്‍ണറും, ബിജെപി വര്‍ക്കിംഗ് പ്രസിഡന്റും; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിക്കിപീഡിയ പേജില്‍ ട്രോളന്മാരുടെ എഡിറ്റിംഗ്

Published on 18 January, 2020
;കേരള ഗവര്‍ണറും, ബിജെപി വര്‍ക്കിംഗ് പ്രസിഡന്റും; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിക്കിപീഡിയ പേജില്‍ ട്രോളന്മാരുടെ എഡിറ്റിംഗ്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിക്കിപീഡിയ പേജില്‍ ബിജെപി അധ്യക്ഷന്‍ എന്ന കൂട്ടിച്ചേര്‍ത്ത് ട്രോളന്മാര്‍. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ രൂക്ഷമായതോടെ ഗവര്‍ണറെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുന്നതിനിടെയാണ് വിക്കിപീഡിയ പേജിലും തിരുത്തല്‍ വന്നത്.

പൗരത്വ ഭേദഗതിയില്‍ തുടങ്ങി വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ എത്തിനില്‍ക്കുന്ന ഗവര്‍ണര്‍- സംസ്ഥാന സര്‍ക്കാര്‍ പോര് സമൂഹമാധ്യമങ്ങളിലും ഇടം പിടിക്കുകയാണ്. ഏറ്റവും ഒടുവില്‍ ഗവര്‍ണറുടെ വിക്കിപീഡിയ പേജിലാണ് ട്രോളന്മാരുടെ കളി. ഇന്ന് രാവിലെയാണ് അഞ്ജാത യൂസര്‍ ആരിഫ് ഖാനെ കുറിച്ചുള്ള വിക്കിപീഡിയ പേജില്‍ ഗവര്‍ണര്‍ക്കൊപ്പം സംസ്ഥാന ബിജെപിയുടെ അധ്യക്ഷന്‍ എന്ന് കൂടി ചേര്‍ത്തത്. ഉടന്‍ തിരുത്തിയെങ്കിലും പിന്നെയും ബിജെപി അധ്യക്ഷന്‍ എന്ന് കൂട്ടിച്ചേര്‍ത്തു. 

പതിനൊന്ന് തവണയാണ് ഗവര്‍ണറുടെ പേജില്‍ ഇന്ന് തിരുത്തലും കൂട്ടിച്ചേര്‍ക്കലും നടന്നത്. കേന്ദ്രത്തിനെതിരെ സംസ്ഥാനം നിയമപരമായി നീങ്ങുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്ന ചട്ടം സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചെന്നുമായിരുന്നു പേര് എടുത്ത് പറഞ്ഞിട്ടുള്ള ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനം.  ഗവര്‍ണര്‍ ബിജെപി പ്രവര്‍ത്തകരെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ട്രോളുകളില്‍ ഭൂരിപക്ഷവും. 

ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായെത്തിയ മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയ്ക്കെതിരേയും ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ഗവര്‍ണറെ ശരിവച്ചും ട്രോളന്മാരില്‍ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക