Image

മണിക്കൂറുകള്‍ നീണ്ട ശ്രമം; മെട്രോ ട്രാക്കിനടിയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു

Published on 19 January, 2020
മണിക്കൂറുകള്‍ നീണ്ട ശ്രമം; മെട്രോ ട്രാക്കിനടിയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു

കൊച്ചി: നീണ്ട ശ്രമത്തിനൊടുവില്‍ കൊച്ചി മെട്രോട്രാക്കിനടിയില്‍ കുടുങ്ങിപ്പോയ പൂച്ചയെ രക്ഷിച്ചു. മെട്രോ അധികൃതരും ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ്‌ പൂച്ചയെ രക്ഷിച്ചത്‌. 

കഴിഞ്ഞകുറുച്ചു ദിവസങ്ങളായി മെട്രോ ട്രാക്കില്‍ പില്ലറുകള്‍ക്കിടയില്‍ പൂച്ച കുടുങ്ങി കിടക്കുകയായിരുന്നു. ഇന്ന്‌ രാവിലെയാണ്‌ പൂച്ചയെ പുറത്തെടുക്കാന്‍ മെട്രോ അധികൃതര്‍ ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടിയത്‌.

വൈറ്റില ജംങ്‌ഷന്‌ സമീപമാണ്‌ സംഭവം. വലിയ ക്രെയിനുകളും വലകളും എല്ലാം ഒരുക്കിയാണ്‌ ഫയര്‍ഫോഴ്‌സ്‌ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയത്‌. 

ഇതിന്റെ ഭാഗമായി വൈറ്റിലയില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ പോകുന്ന റോഡില്‍ ഗതാഗതം നിയന്ത്രിച്ചാണ്‌ ഫയര്‍ഫോഴ്‌സ്‌ രക്ഷാ പ്രവര്‍ത്തനം നടത്തിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക