Image

പൗരത്വ നിയമ ഭേദഗതി: സുപ്രീം കോടതിയിയെ സമീപിച്ചതില്‍ സര്‍ക്കാരിനോട്‌ വിശദീകരണം തേടി ഗവര്‍ണര്‍

Published on 19 January, 2020
പൗരത്വ നിയമ ഭേദഗതി: സുപ്രീം കോടതിയിയെ സമീപിച്ചതില്‍ സര്‍ക്കാരിനോട്‌ വിശദീകരണം തേടി ഗവര്‍ണര്‍


പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ കേരള സര്‍ക്കാറിനോട്‌ വിശദീകരണംആവശ്യപ്പെട്ട്‌ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍. 

എന്ത്‌ അടിസ്ഥാനത്തിലാണ്‌ ഇത്‌ ചെയ്‌തതെന്ന്‌ സര്‍ക്കാര്‍ വിശദീകരിക്കണമെന്ന്‌ ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ട്‌ നല്‍കിയ കത്തില്‍ ചോദിക്കുന്നു. ചീഫ്‌ സെക്രട്ടറിയോടാണ്‌ വിശദീകരണം ആവശ്യപ്പെട്ടത്‌.

ചട്ടമനുസരിച്ച്‌ ഇത്തരമൊരു നടപടിക്ക്‌ മുമ്പ്‌ ഗവര്‍ണറെ അറിയിക്കണമെന്നും സര്‍ക്കാരിനോട്‌ വിശദീകരണം ചോദിച്ചുള്ള കത്തില്‍ പറയുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വിഷയമാണെങ്കില്‍ അത്‌ ഗവര്‍ണറെ അറിയിക്കണമെന്നാണ്‌ ചട്ടമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത്‌ ഭരണഘടനാലംഘനമാണെന്നും വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശനിയാഴ്‌ച വരെ സര്‍ക്കാരിന്‌ ഇതുസംബന്ധിച്ച കത്ത്‌ ലഭിച്ചിരുന്നില്ല.

സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം സര്‍ക്കാരില്‍ നിന്നും ആരും രാജ്‌ഭവനെ അറിയിച്ചിരുന്നില്ലെന്നും എന്തുകൊണ്ടാണ്‌ ഇത്‌ അറിയിക്കാതിരുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചിക്കുന്നുഎത്രയും പെട്ടന്ന്‌ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിടുണ്ട്‌

അതിനിടെ, സര്‍ക്കാര്‍ നടപടിയില്‍ ഗവര്‍ണര്‍ക്കുണ്ടായ ആശങ്ക പരിഹരിക്കുമെന്നായിരുന്നു മന്ത്രി എ.കെ.ബാലന്‍ കഴിഞ്ഞദിവസം പ്രതികരിച്ചത്‌. 

വിഷയത്തില്‍ നിയമവിദഗ്‌ധരുമായി ആലോചിച്ച്‌ വിശദീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുപ്രീംകോടതിയെ സമീപിച്ച നടപടിയില്‍ ഒരു നിയമലംഘനവും നടന്നിട്ടില്ലെന്നാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക