Image

കേരളത്തില്‍ `ലൗ ജിഹാദെന്ന്‌' ആവര്‍ത്തിച്ച്‌ സിറോ മലബാര്‍ സഭ; ഐഎസിലേയ്‌ക്ക്‌ ക്രൈസ്‌തവ പെണ്‍കുട്ടികള്‍ റിക്രൂട്ട്‌ ചെയ്യപ്പെടുന്നെന്ന്‌ ഇടയലേഖനം

Published on 19 January, 2020
കേരളത്തില്‍ `ലൗ ജിഹാദെന്ന്‌' ആവര്‍ത്തിച്ച്‌ സിറോ മലബാര്‍ സഭ; ഐഎസിലേയ്‌ക്ക്‌ ക്രൈസ്‌തവ പെണ്‍കുട്ടികള്‍ റിക്രൂട്ട്‌ ചെയ്യപ്പെടുന്നെന്ന്‌ ഇടയലേഖനം

കേരളത്തില്‍ ലൗ ജിഹാദ്‌ സജീവമാണെന്ന്‌ ആവര്‍ത്തിച്ച്‌ സിറോ മലബാര്‍ സഭ. പള്ളികളില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ ഇടയലേഖനം വായിച്ചു. സിനഡ്‌ തീരുമാനങ്ങള്‍ അറിയിക്കാന്‍ വായിച്ച ഇടയലേഖനത്തിന്‍റെ മൂന്നാമത്തെ കാര്യമായാണ്‌ ലൗ ജിഹാദ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. 

വര്‍ദ്ധിച്ചു വരുന്ന ലൗജിഹാദ്‌ മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നതാണെന്ന്‌ ഇടയലേഖനം പറയുന്നു. ഇസ്ലാമിക്‌ സ്റ്റേറ്റ്‌ പോലുള്ള ഭീകരസംഘടനയിലേക്ക്‌ പോലും ക്രിസ്‌ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട്‌ ചെയ്യപ്പെടുന്നതിന്‌ ലൗ ജിഹാദ്‌ കാരണമാകുന്നു എന്നാണ്‌ ഇടയലേഖനം പറയുന്നത്‌. 

അധികൃതര്‍ ഇതില്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. ലൗജിഹാദിനെക്കുറിച്ച്‌ രക്ഷകര്‍ത്താക്കളെയും കുട്ടികളെയും സഭ ബോധവല്‍കരിക്കുമെന്നും ഇടയലേഖനത്തില്‍ പറയുന്നു.

എന്നാല്‍ ഇടയലേഖനത്തിനെതിരെ ഒരു കൂട്ടം വൈദികര്‍ രംഗത്ത്‌ എത്തിയിട്ടുണ്ട്‌. എറണാകുളം-അങ്കമാലി അതിരൂപതയ്‌ക്ക്‌ കീഴിലുള്ള ഭൂരിഭാഗം പള്ളികളിലും ഇടയലേഖനം വായിച്ചില്ല.

 നേരത്തെ തന്നെ ക്രിസ്‌ത്യന്‍ സമുദായത്തെ ലക്ഷ്യമിട്ട്‌ ആസൂത്രിത ലൗ ജിഹാദ്‌ നടക്കുന്നുണ്ടെന്ന സിനഡ്‌ സര്‍ക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം രംഗത്ത്‌ എത്തിയിരുന്നു. 

തെളിവില്ലെന്ന്‌ സര്‍ക്കാരും ഹൈക്കോടതിയും വ്യക്തമാക്കിയതാണ്‌. പൗരത്വ നിയമ ഭേദഗതിയില്‍ സഭയുടെ നിലപാട്‌ എന്താണ്‌ വ്യക്തമാക്കിയിട്ടില്ല. കെസിബിസി കേന്ദ്ര സര്‍ക്കാരിനെ ഉപദേശിക്കുക മാത്രമാണ്‌ ചെയ്‌തതെന്നും മുഖപത്രത്തില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം അവസാനിച്ച സിനഡാണ്‌ കേരളത്തില്‍ ക്രിസ്‌ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ്‌ നടക്കുന്നുവെന്ന്‌ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്‌.

 കേരളത്തില്‍ നിന്ന്‌ ഐഎസ്‌ ഭീകര സംഘടനയിലേക്ക്‌ റിക്രൂട്ട്‌ ചെയ്യപ്പെട്ടു എന്ന്‌ കേരള പൊലീസ്‌ തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളില്‍ പകുതിയോളം പേര്‍ ക്രിസ്‌ത്യന്‍ വിശ്വാസത്തില്‍ നിന്ന്‌ മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാമെന്നുമായിരുന്നു സിനഡിന്‍റെ വിലയിരുത്തല്‍ . 

പൊലീസ്‌ കൃത്യമായ നടപടിചകളെടുക്കുന്നില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. 
Join WhatsApp News
സത്യം പറയു 2020-01-19 07:00:19
വടക്കൻ മലബാറിലെ രൂപതയിലുള്ള സീറോ മലബാർ മെത്രാന് ഒരു മുസ്ലിം യുവതിയിൽ ജനിച്ച കുട്ടി ഉണ്ടെന്നുള്ള വാർത്തകൾ ഏതാനും മാസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയകളിൽ വന്നു തുടങ്ങിയതിനുശേഷമാണ് ലൗ ജിഹാദ് എന്ന ആരോപണവുമായി സീറോ മലബാർ സഭയിലെ ഏതാനും വ്യക്തികൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നതെന്നതും ഇവിടെ ചേർത്തു വായിക്കേണ്ടതാണ്.. ഇത്തരം സഭാധികാരികൾ ക്രിസ്തുവിൻറെ സഭയെ ഇപ്പോൾ എങ്ങോട്ടാണ് നയിച്ചുകൊണ്ടിരിക്കുന്നത്..? ഇതിൻറെ സത്യാവസ്ഥ അറിയാൻ സീറോ മലബാർ സഭ മക്കൾക്ക് അവകാശം ഉണ്ട്.. സഭയെ മൊത്തത്തിൽ ബാധിക്കുന്ന ഇത്തരത്തിലുള്ള ഒരു ആരോപണം പൊതുസമൂഹത്തിൽ ഉയർന്നുവരുമ്പോൾ ആരോപണ വിധേയരായവർ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ബാധ്യസ്ഥരാണ്.. എൻറെ ജീവിതമാണ് എൻറെ സന്ദേശമെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച ഗാന്ധിജിയെപോലെ സഭയിലെ എത്ര പുരോഹിതർക്ക് പ്രഖ്യാപിക്കാൻ സാധിക്കും. കടപ്പാട് : Joseph George
അതോ വികാരിയുടെ വികാരമോ 2020-01-19 07:45:48
ലവ് ജിഹാദ് അതോ വികാരിയുടെ വികാരമോ! സ്ത്രിയുടെ യോനിക്കും പുരുഷൻ്റെ ലിംഗത്തിനും മതം, ജാതി, വർണം, പെന്തകോസ്ത്, കത്തോലിക്കാ, കാതോലിക്കാ, പാത്രിയര്കീസ്, ഹിന്ദു, മുസ്ലിം എന്നിങ്ങനെ ഉള്ള വിവേചനം ഇല്ല. മതം; മനുഷ്യൻ്റെ തലയിൽ ഒതുങ്ങി നിൽക്കുന്ന മനോഭാവം മാത്രം ആണ്. ഭൂമിയുടെ ഏതു ഭാഗത്തുള്ള പുരുഷനും സ്ത്രിയും ഇണചേർന്നാൽ ജനിക്കുന്നത് മനുഷ ശിശൂ ആണ്, അല്ലാതെ ഹിന്ദുവും മുസ്ലിമും ക്രിസ്തിയാനിയും അല്ല. ഇന്നേവരെ ഒരു യോനിയും പു.ലിംഗവും മതം വിളിച്ചു കൂവുന്നതും കേട്ടിട്ടില്ല. അണ്ടതിനും ബീജത്തിനും മതം ഇല്ല. കത്തോലിക്കാ സഭയിൽ നിന്നും പെൺ കുട്ടികൾ ഓടുവാൻ ഉള്ള അടിസ്ഥാന കാരണം എന്താണ് ? കുമ്പസാരിച്ച പെണ്ണിനെ ബ്ലാക്‌മെയിൽ ചെയിതു ബലാത്സംഗം ചെയ്യുന്നതുകൊണ്ട് ആണോ ? വിത്തുകാളകൾ പോലെ വികാരിമാർ മറ്റു മനുഷ്യരെ പൂർണ്ണ നിയന്ത്രണത്തിൽ ഭരിച്ചാൽ പെൺകുട്ടികൾ മാത്രം അല്ല കിളവിമാരും ഓടും. കത്തോലിക്ക സഭയിൽ നിന്നും പെൺകുട്ടികൾ മാത്രം അല്ലല്ലോ ഓടി അകലുന്നത്. കുടുബത്തോടെ തന്നെ ക. സഭ വിട്ടു പെന്തകൊസ്തു മുതലായ നവീകരണ സഭകളിൽ അല്ലേ കൂടുതൽ ആളുകൾ ചേരുന്നത്? തെക്കേ അമേരിക്കയിൽ നിന്നും കത്തോലിക്ക സഭയിൽ നിന്നും വൻ കൂട്ടമായി നവീകരണ സഭകളിൽ ആളുകൾ പോകുന്നത് ലവ് ജിഹാദ് ആണോ. വിദ്യാഭ്യാസവും, ജീവിത നിലവാരവും ഉയർന്ന പ്രദേശങ്ങളിൽ നിന്നും ആളുകൾ കത്തോലിക്കാ സഭയിൽ നിന്നും മാത്രം അല്ല എല്ലാ മതങ്ങളിൽ നിന്നും അടിമത്തത്തെ എതിർത്ത് പുറത്തു പോകുന്നു; മതം ഇല്ലാത്ത മനുഷർ ആയി സന്തോഷത്തോടെ ജീവിക്കുന്നു - അതും ലവ് ജിഹാദ് ആണോ. യൂറോപ്പിലെയും കാനഡ,ഐസ്‌ലാണ്ട്, അമേരിക്ക എന്നിവിടങ്ങളിൽ കത്തോലിക്ക പള്ളികൾ അടച്ചു പൂട്ടിയത് ലവ് ജിഹാദ് നിമിത്തം ആണോ? വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു ആളുകളെ കബളിപ്പിച്ചു ചൂഷണം ചെയുന്ന തന്ത്രം ആണല്ലോ മതങ്ങളുടെയും രാഷ്ട്രീയത്തിന്റെയും നിലനിൽപ്പ് രഹസ്യം. കത്തോലിക്ക സഭയിൽ നിന്നും പെൺകുട്ടികൾ ലവ് ജിഹാദിൽ ആകർഷിക്കപ്പെട്ടു പോകുന്നുണ്ട് എങ്കിൽ ഓരോ ഇടവകയും വ്യക്തമായ കണക്കുകൾ കാണിക്കുക. അതുപോലെ സഭ വിട്ടു പോയ മറ്റു അംഗങ്ങളുടെയും കണക്കു കൂടി കാണിക്കുക. ഒരു ലോജിക്കൽ പഠനത്തിനുവേണ്ടി ! -andrew
No to jihad 2020-01-19 07:52:00
ഭീകര സംഘടന ഐ. എസിൽ ചേർന്ന 20 പേരിൽ പകുതി മതം മാറിയ ക്രിസ്ത്യൻ യുവാക്കളും യുവതികളുമായിരുന്നു. അതിൽ എന്തോ കുഴപ്പമില്ലേ? മര്യാദക്ക് വിവാഹം കഴിക്കുകയായിരുന്നില്ല എന്നല്ലേ അതിനര്ഥം? മാത്രമോ, ഏതാനും വര്ഷം കഴിയുമ്പോൾ മുസ്ലിം പുരുഷൻ ഭാര്യയെ ഉപേക്ഷിക്കുകയോ വേറെ ഭാര്യയെ സ്വീകരിക്കുകയോ ചെയ്യും. എന്തിനാ ഈ പൊല്ലാപ്പിനു പോകുന്നത്
Love comes from the brain 2020-01-19 08:09:22
Love originates in the Brain & not from the Penis or Vagina. - Dr. Sarasu.
ശക്തിമാന്‍ ദൈവം ആരാണ് 2020-01-19 11:25:54
കത്തോലിക്ക ദൈവത്തിന്‍റെ പെന്നാടുകളെ വശികരിച്ചു സൊന്തം ആകുന്ന ജിഹാദ് ദൈവം അല്ലേ കൂടുതല്‍ ശക്തിമാന്‍ - ചാണക്യന്‍
പുരോഹിത സൂത്രം 2020-01-19 16:20:21
Hatred & Catholic church. Don’t let the priests fool you. Islam is spreading to many new areas of the globe & so is Islamophobia and hatred. India should never join the Islam- hatred. Islamic population in India are not foreigners or migrants, they are converted Hindus. Hindu doesn’t mean the religion of Hindu. Hindu as a religion is a misname. All those people living east of Indus river are Hindus. Hindu or Hinduism cannot be regarded as a religion. There are several beliefs, gods, rituals, faith & philosophies in India. None of them are organized, they have no Headquarters, in the same house we can see several different gods are worshipped, there are some who don’t worship any god at all. There are philosophies like no-theism, monotheism, polytheism to atheism in India, and they all are Hinduism. Some radical fanatics are trying to confuse us with temple religion as Hinduism. The temple religion is actually of foreign origin, they migrated from Babylon/ Persian regions. In India we can see several religions now, of which only Buddhism & Jainism are of Indian Origin. Temple or Vedic religion, Christianity & Islam are of foreign origin. It is foolish & dangerous to confuse temple religion as Hindu & support their hidden agenda. The so-called Brahmins were always cunning & exploiters. We should not support them. Catholic church is always known for being an opportunist, they are experts in muddling waters and catch fish or to add oil to the fire. Catholic church in Kerala wants to hide their evil & divert attention from them. So; they too are joining the current trend of Muslim hatred. Those clowns are selfish & ignorant and is not aware of the consequences. A vast majority of Keralites are working in Islamic countries. Even though they are Theocratic they are not crazy like the Democratic India. If the Islamic hatred in India is continued, the Islamic countries can kick-out the Indians, that includes the Catholics working in gulf countries. The pot-bellied fat priests are exploiting the gulf Malayalees too and enrich themselves. Indians should not support the Islamic hatred and in fact they should fight against the short witted, short sighted fanatics of the North. It is time:- Catholics must put control on the priests. They are spreading false propaganda. Remember! The ‘Hindus’ or Muslims tolerated the Christians of Kerala & India and lived in harmony. When the Portuguese came, they tried to convert the Kerala Christians to Catholicism. They created the mess and Catholic priests are trying to reap the benefits of Islamic hatred, be aware, don’t let them fool you & exploit you.- andrew
ഇസ്‌ലാം വിരോധം 2020-01-19 16:31:39
ഇസ്‌ലാം വിരോധം എന്ന് പറഞ്ഞു കൈ കഴുകാമോ? കേരളത്തിൽ 100 കുട്ടികൾ ഉണ്ടാവുമ്പോൾ 42 ഉം മുസ്ലിംകൾ. ഇങ്ങനെ പോയാൽ കേരളത്തിന്റെ സ്ഥിതി എന്താകും? മുസ്ലിം ജനസംഘ്യ കേരളത്തിൽ 12 ശതമാനം വർദ്ധിക്കുന്നു. ഹിന്ദുക്കളുടേത് രണ്ടര ശതമാനം. ക്രി സ്റ്റിയാനികളുടെത് 1. 4 .ശതമാനം മിഡിൽ ഈസ്റ്റിൽ ഒറ്റ ക്രിസ്ത്യാനി ഇല്ല. എന്നിട്ട് മുസ്ലിംകൽ ക്രിസ്ത്യൻ രാജ്യങ്ങളിലേക്ക് അഭയാർത്ഥിയായി എത്തി അവിടെ ആധിപത്യം ഉറപ്പിക്കും. പേടിക്കണ്ടെ??
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക