Image

പൗരത്വ നിയമം: വീടുകയറി ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്ന് സീ​താ​റാം യെ​ച്ചൂ​രി

Published on 19 January, 2020
പൗരത്വ നിയമം: വീടുകയറി ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്ന് സീ​താ​റാം യെ​ച്ചൂ​രി
തിരുവനന്തപുരം; കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനങ്ങളെ വീടുകള്‍ തോറും കയറി ബോധവല്‍ക്കരണം നടത്തുമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുമെന്നും യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

അര്‍ഹമായ സാമ്ബത്തിക സഹായം നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൗരത്വ നിയമത്തെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ യെച്ചൂരി പരോക്ഷമായി വിമര്‍ശിച്ചു. ഗവര്‍ണര്‍മാരുടെ പ്രസക്തിയെപ്പറ്റി ആലോചിക്കേണ്ട സമയമായെന്നും സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്നും യെച്ചൂരി പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക