Image

ദില്ലി തിരഞ്ഞെടുപ്പ്: നാലിടത്ത് അങ്കത്തിനിറങ്ങുന്നത് ആര്‍ജെഡി- കോണ്‍ഗ്രസ് സഖ്യം, പോരാട്ടം കനക്കുന്നു...

Published on 19 January, 2020
ദില്ലി തിരഞ്ഞെടുപ്പ്: നാലിടത്ത് അങ്കത്തിനിറങ്ങുന്നത് ആര്‍ജെഡി- കോണ്‍ഗ്രസ് സഖ്യം, പോരാട്ടം കനക്കുന്നു...

ദില്ലി: ദില്ലി തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകളില്‍ ആര്‍ജെഡി- കോണ്‍ഗ്രസ് സഖ്യം മത്സരിക്കും. ബുരാരി, കിരാരി, ഉത്തംനഗര്‍, പാലം എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് മത്സരിക്കുക. 70 അംഗ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ 66 സീറ്റുകളിലാണ് മത്സരിക്കുന്നത്. തിങ്കളാഴ്ചയാണ് ആര്‍ജെഡി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. ഫെബ്രുവരി എട്ടിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക ശനിയാഴ്ചയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.


മുന്‍ കേന്ദ്രമന്ത്രി കൃഷ്ണ തീരത്തിനെയാണ് കോണ്‍ഗ്രസ് പട്ടേല്‍ നഗറില്‍ നിന്ന് മത്സരിപ്പിക്കുന്നത്. ഗാന്ധി നഗറില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുന്‍ ദില്ലി മന്ത്രി അരവിന്ദര്‍ ലൌലിയാണ് മത്സരിക്കുന്നത്. ആപ്പ് വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ അല്‍ക്ക ലാംബയ്ക്ക് ചാന്ദ്നി ചൌക്കിലാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടുള്ളത്. മുന്‍ ദില്ലി മന്ത്രി അശോക് കുമാര്‍ വാലിയ കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമ്ബോള്‍ ഹാരൂണ്‍ യൂസഫ് ബല്ലിമാരനില്‍ നിന്നാണ് മത്സരിക്കുന്നത്.


കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ കീര്‍ത്തി ആസാദിന്റെ ഭാര്യയാണ് സംഘം നഗറില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി. അല്‍ക്ക ലാംബക്ക് പുറമേ സീറ്റ് നിരസിച്ചതിനെ തുടര്‍ന്ന് ആപ്പ് വിട്ട് കോണ്‍ഗ്രസിലെത്തിയ ആദര്‍ശ് ശാസ്ത്രിയെ ദ്വാരകയില്‍ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. എന്നാല്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ദില്ലി മണ്ഡലത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഇതുവരെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.


ബിജെപി നേതാവ് കപില്‍ മിശ്ര മോഡല്‍ ടൌണില്‍ നിന്നും വിജേന്ദര്‍ ഗുപ്ത രോഹിണിയില്‍ നിന്നും മത്സരിക്കും. ഷാലിമാര്‍ ബാഗില്‍ നിന്ന് രേഖ ഗുപ്തയും ചാന്ദ്നി ചൌക്കില്‍ നിന്ന് സുമന്‍ കുമാര്‍ ഗുപ്തയുമാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 57 സ്ഥാര്‍ത്ഥികളില്‍ 11 പേര്‍ എസ് സി വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ നാല് പേര്‍ സ്ത്രീകളാണ്. കോണ്‍ഗ്രസ് വിട്ടെത്തിയ സഞ്ജയ് സിംഗ്, സുരേന്ദ്ര സിംഗ് ബിട്ടു എന്നിവരും ബിജെപി ടിക്കറ്റില്‍ ദില്ലി തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക