Image

സ്‌ക്രീനില്‍ ഉണ്ടായത് 20 മിനിട്ട്; ലേഡി സൂപ്പര്‍ സ്റ്റാറിന്റെ പ്രതിഫലം 5 കോടി

Published on 19 January, 2020
സ്‌ക്രീനില്‍ ഉണ്ടായത് 20 മിനിട്ട്; ലേഡി സൂപ്പര്‍ സ്റ്റാറിന്റെ പ്രതിഫലം 5 കോടി

തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ ഒരു പ്രതിഫലത്തുകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയം. രജനീകാന്ത് ചിത്രം ദര്‍ബാറില്‍ സൂപ്പര്‍സ്റ്റാറിന്റെ ഭാര്യയായി 20 മിനിറ്റ് വേഷം കൈകാര്യം ചെയ്തത് നയന്‍താര ആയിരുന്നു. ആ വേഷത്തിന് താരം വാങ്ങിച്ച പ്രതിഫലത്തുകയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.


അഞ്ചുകോടി രൂപയാണ് താരം പ്രതിഫലം തുകയായി വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ചുനേരം മാത്രമാണ് നയന്‍താരയുടെ കഥാപാത്രം സ്‌ക്രീനില്‍ ഉണ്ടായിരുന്നത് എങ്കിലും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് ചിത്രത്തില്‍ താരം തിളങ്ങിയിരുന്നു. ദര്‍ബാറില്‍ നയന്‍താരയേക്കാള്‍ കൂടുതല്‍ രംഗങ്ങള്‍ രജനിയുടെ മകളായി എത്തിയ നിവേദ തോമസിനുണ്ടായിരുന്നു.


തമിഴില്‍ നെട്രികണ്‍, മൂക്കുത്തി അമ്മന്‍ തുടങ്ങിയവയാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ താര മൂല്യം കൂടിയ തെന്നിന്ത്യന്‍ താരമാണ് നയന്‍താര.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക