Image

അങ്ങയ്ക്ക് ധാര്‍മിക ബാധ്യതയില്ലേ, പ്രിയപ്പെട്ട മുഖ്യമന്ത്രീ? -കെ.ആര്‍. മീര

Published on 19 January, 2020
അങ്ങയ്ക്ക് ധാര്‍മിക ബാധ്യതയില്ലേ, പ്രിയപ്പെട്ട മുഖ്യമന്ത്രീ? -കെ.ആര്‍. മീര

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച്‌ യു.എ.പി.എ ചുമത്തി ജയിലിലടയ്ക്കപ്പെട്ട അലന്‍ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ധാര്‍മിക ബാധ്യതയില്ലേയെന്ന ചോദ്യവുമായി എഴുത്തുകാരി കെ.ആര്‍. മീര. കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ വെച്ച്‌ അലന്‍റെ മാതാപിതാക്കളെ കണ്ടുവെന്നും ഊതി വീര്‍പ്പിച്ചൊരു ബലൂണില്‍ കത്തിമുന തറച്ചതു പോലുള്ള അനുഭവമായിരുന്നു അതെന്നും കെ.ആര്‍. മീര ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.


നമുക്കുണ്ടെന്ന് വിശ്വസിക്കുന്ന ജനാധിപത്യ അവകാശങ്ങള്‍ മിഥ്യയാണ് എന്ന് ഓര്‍മിക്കാന്‍ അലന്‍റെ മാതാപിതാക്കളുടെ കരിഞ്ഞുപോയ കണ്ണുകളിലേക്ക് നോക്കിയാല്‍ മതി.









ചായ കുടിച്ചു കൊണ്ടിരിക്കുമ്ബോഴല്ല അറസ്റ്റ് ചെയ്യപ്പെട്ടതെങ്കില്‍, പിന്നെ ഏതു കുറ്റകൃത്യം ചെയ്യുമ്ബോഴായിരുന്നു അലനും താഹയും പിടിക്കപ്പെട്ടത് എന്നു വെളിപ്പെടുത്താന്‍, ജെ.എന്‍.യുവിലെ ചെറുപ്പക്കാര്‍ ആക്രമിക്കപ്പെട്ട് 10 ദിവസം കഴിഞ്ഞിട്ടും ഒരാള്‍ പോലും അറസ്റ്റ് ചെയ്യപ്പെടാത്തതില്‍ മന:സാക്ഷിക്കുത്തില്ലാതെ പ്രതിഷേധിക്കാന്‍ വേണ്ടിയെങ്കിലും അങ്ങയ്ക്ക് ധാര്‍മിക ബാധ്യതയില്ലേ, പ്രിയപ്പെട്ട മുഖ്യമന്ത്രീ എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക