മ്യൂണിക്ക്: സുവര്‍ണ ജൂബിലി നിറവിലെത്തിയ ജര്‍മനിയിലെ ആദ്യകാല (1969) സമാജങ്ങളിലൊന്നായ മ്യൂണിക്ക് മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ മ്യൂണിക്ക് കേരള സമാജത്തിന്റെ സുവര്‍ണ ജൂബിലിയാഘോഷം ജനുവരി 25 ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ മ്യൂണിക്കിലെ വില്ലി ഗ്രാഫ് ജിംനാസിയം സ്കൂള്‍ (Willi - Graf Gymnasium, Borschtallee 26, 80804 Muenchen) ഹാളില്‍ അരങ്ങേറും.
ജര്‍മനിയിലെ ഗുണ്ടര്‍ട്ട് ചെയര്‍ ചുമതലക്കാരിയും ട്യൂബിങ്ങന്‍ സര്‍വകലാശാലയിലെ പ്രഫസറുമായ ഡോ. ഹൈക്കെ ഓബര്‍ലിന്‍ ആഘോഷത്തില്‍ മുഖ്യാതിഥിയായിരിയ്ക്കും. സമാജത്തിലെ മുതിര്‍ന്ന അംഗങ്ങളെ ചടങ്ങില്‍ ആദരിക്കും. മ്യൂണിക്കിലെ മറ്റു ഇന്ത്യന്‍ സംഘടനകളിലെയും, ജര്‍മനിയിലെ ഇതര സ്ഥലങ്ങളിലെ കേരള സമാജം പ്രതിനിധികളും പങ്കെടുക്കും
വിവിധ കലാപരിപാടികള്‍ക്കൊപ്പം പ്രശസ്ത ഗായിക സ്നേഹ നായരും സംഘവും നടത്തുന്ന ഗാനമേളയും ഇന്‍ഡ്യന്‍ ഡിന്നറും ഉണ്ടായിരിയ്ക്കും.
സമാജത്തിന്റെ കഴിഞ്ഞു പോയ അരനൂറ്റാണ്ടുകാലത്തെ ഉണര്‍ത്തു പാട്ടായി മാറുന്ന സുവര്‍ണ്ണജൂബിലി ആഘോഷത്തിലേയ്ക്ക് ഏവരേയും സമാജം ഭാരവാഹികള്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്തു.
ആഘോഷത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രവേശന ടിക്കറ്റുകള്‍ മുന്‍കൂറായി ഓണ്‍ലൈനില്‍ വാങ്ങാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
https: //keralasamajammunich.de/store
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍