Image

ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്) ലോഗോ ഡിസൈനിംഗ് മത്സരവും സ് ലോഗന്‍ രചന മത്സരവും

Published on 19 January, 2020
ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്) ലോഗോ ഡിസൈനിംഗ് മത്സരവും സ് ലോഗന്‍ രചന മത്സരവും

കുവൈത്ത്: ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്) വിജയകരമായ 15-ാം പ്രവര്‍ത്തന വര്‍ഷത്തിലേക്കു ചുവടുവയ്ക്കുകയാണ്. വിജയകരമായ ഈ യാത്രയിലെ നമ്മുടെ നാഴികക്കല്ല് ആഘോഷിക്കാന്‍ ഈ വര്‍ഷത്തില്‍, ലോഗോ ഡിസൈനിംഗ് മത്സരവും ആകര്‍ഷകമായ ഫോക്ക് സ്ലോഗന്‍ രചന മത്സരവും സംഘടിപ്പിക്കുന്നു.

ഇതില്‍ പങ്കെടുക്കുവാന്‍ കുവൈത്തിലെ പൊതു സമൂഹത്തെ ഞങ്ങള്‍ ഹൃദയപൂര്‍വം ക്ഷണിക്കുന്നു. ലോഗോ ഡിസൈനിംഗ് & സ്ലോഗന്‍ രചന മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ കുവൈത്തിലെ കലാകാരന്മാരോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്.

15-ാം വര്‍ഷത്തെ ആഘോഷത്തിനു കീഴിലുള്ള എല്ലാ പരിപാടികള്‍ക്കും ഫോക്ക് ലോഗോയ്ക്കൊപ്പം ഈ മത്സരങ്ങളില്‍ വിജയിക്കുന്ന ലോഗോയും വിജയിക്കുന്ന സ്ലോഗനും ഉപയോഗിക്കും.

മത്സരത്തിനുള്ള നിയമങ്ങള്‍:

1. സര്‍ഗാത്മകതയുള്ള ആര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം.

2. സ്ലോഗന്‍ അഞ്ച് വാക്കുകളില്‍ കവിയരുത്.

3. ലോഗോയും സ്ലോഗനും കുവൈറ്റ് മന്ത്രാലയത്തിന്റെ നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണം.

4. പങ്കെടുക്കുന്നവര്‍ അവരുടെ ലോഗോ ഡിസൈനുകളും സ്ലോഗനുകളും ചുവടെ നല്‍കിയിരിക്കുന്ന ഇമെയില്‍ ഐഡിയിലേക്ക് അയക്കേണ്ടതാണ്.

fokegen.sec@gmail.com,

president@friendsofkannur.com

5. ലോഗോയും സ്ലോഗനും സമര്‍പ്പിക്കാനുള്ള അവസാന തീയതി 30-01-2020. അവസാന തീയ്യതിക്ക് ശേഷം എന്‍ട്രികളൊന്നും സ്വീകരിക്കുന്നതല്ല.

6. ഡിസൈന്‍ റോ കോപ്പി ഫോര്‍മാറ്റില്‍ സമര്‍പ്പിക്കുക (അതായത് ഫോട്ടോഷോപ്പ് / കോള്‍ ഡ്രോ / അഡോബ് ആപ്ലിക്കേഷനുകള്‍ & ജെപിഇജി ഫോര്‍മാറ്റും (മിഴിവ് - കുറഞ്ഞത് 300 ഡിപിഐ)

6. മത്സര വിജയിക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ്.

വിവരങ്ങള്‍ക്ക് ഫോക്ക് വെബ്സൈറ്റും ഫേസ്ബുക്ക് പേജും പരിശോധിക്കുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക