Image

മണിക്കൂറുകളോളം പണിമുടക്കി വാട്സാപ്പ്, ഒടുവില്‍ തിരിച്ചെത്തി

Published on 19 January, 2020
മണിക്കൂറുകളോളം പണിമുടക്കി വാട്സാപ്പ്, ഒടുവില്‍ തിരിച്ചെത്തി

ജനപ്രിയ മെസേജിംഗ് ആപ്പായ വാട്സാപ്പ് മണിക്കൂറുകളോളം  ആന്‍ഡ്രായ്ഡ് ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പണിമുടക്കി. സ്റ്റിക്കറുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫ് ഫയലുകള്‍ എന്നിവ കൈമാറ്റം ചെയ്യുന്നതിലായിരുന്നു തടസം നേരിട്ടത്. അതേസമയം ടെക്സ്റ്റ് മെസേജ് അയക്കുമ്പോള്‍ പ്രശ്നം നേരിട്ടില്ല. മീഡിയ ഫയലുകള്‍ ഡൗണ്‍ലോഡ്  ചെയ്യുന്നതിനും പലയിടങ്ങളില്‍ തടസം നേരിട്ടു.

രണ്ട് മണിക്കൂറിലധികം  ഇറ്റലി അടക്കമുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളിലും യുഎഇ അടക്കമുള്ള  രാജ്യങ്ങളിലും  പ്രശ്നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്ത്യന്‍ 
സമയം ആറ് മണിയോടുകൂടി പ്രശ്നം പരിഹരിച്ചു.  വാട്സാപ്പ് ഡൗണ്‍ എന്ന  ഹാഷ്ടാഗ് ട്വിറ്ററില്‍ ആഗോള തലത്തില്‍ ട്രെന്‍ഡിംഗ് ടോപിക് ആയി മാറി. പ്രശ്നത്തിനു പിന്നില്‍ എന്താണ് സംഭവിച്ചതെന്ന് വാട്സാപ്പിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക