Image

കൊച്ചി മെട്രോയുടെ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി

Published on 19 January, 2020
കൊച്ചി മെട്രോയുടെ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി


കൊച്ചി : രണ്ടര മണിക്കൂറിലേറെ നടത്തിയ നീണ്ട പരിശ്രമത്തിനൊടുവില്‍ കൊച്ചി മെട്രേയുടെ തൂണില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി. അഗ്‌നി രക്ഷാ സോന രക്ഷിച്ച് പൂച്ച താഴെ എത്തിയ ഉടന്‍ തന്നെ റോഡിലൂടെ ഓടിപ്പോയി. മൃഗസ്നേഹികളായ ആളുകള്‍ പൂച്ചയെ കണ്ടെത്തി വെള്ളം കൊടുക്കുകയും ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കുകയും ചെയ്യുമെന്ന് ഇവര്‍ പ്രതികരിച്ചു.

വൈറ്റില ജംങ്ഷന് സമീപമുള്ള ട്രാക്കിലെ പില്ലറുകള്‍ക്കിടയില്‍ ആറു ദിവസമായി പൂച്ച കുടുങ്ങി കിടക്കുകയായിരുന്നു. ഇന്ന് രാവിലെ പൂച്ചയെ രക്ഷപ്പെടുത്താന്‍ മെട്രോ അധികൃതര്‍ ഫയര്‍ ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. 

ലിയ ക്രെയിനുകളും വലകളും വിരിച്ചാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പില്ലറുകള്‍ക്കിടയില്‍ കയറിയെങ്കിലും കൂടുതല്‍ ഇടുങ്ങിയ ഭാഗത്തേയ്ക്ക് പൂച്ച നീങ്ങിയതോടെയാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമകുകയായിരുന്നു. പൂച്ചയുടെ കരച്ചില്‍ കേട്ട് പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. കഴിഞ്ഞ ദിവസം തന്നെ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ തൂണിന്റെ മുകളില്‍ കയറാനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ പൂച്ചയെ മോചിപ്പിക്കാന്‍ സാധിച്ചില്ല. 

മെട്രേ അധികൃതര്‍ തന്നെ ക്രെയിന്‍ എത്തിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. സംഭവം അറിഞ്ഞ് നിരവധി ആളുളകാണ് റോഡില്‍ തടിച്ച് കൂടിയത്. പ്രശ്നം മെട്രോ സര്‍വീസുകളെ ബാധിച്ചിട്ടില്ല



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക