Image

പ്രേക്ഷകരില്‍ സന്തോഷം പകര്‍ന്നു ഒരു ശിശിരോത്സവം

Published on 20 January, 2020
പ്രേക്ഷകരില്‍ സന്തോഷം പകര്‍ന്നു ഒരു ശിശിരോത്സവം
ന്യൂയോര്‍ക്ക്: കേരളം സമാജം ഓഫ് ഗ്രെറ്റര്‍ ന്യൂയോര്‍ക്ക് ്ആണ്ട്‌തോറും നടത്തിവരാറുള്ള കുടുംബസംഗമം , ശിശിരോത്സവം എന്ന പേരില്‍ പൂര്‍വ്വാധികം ആകര്‍ഷകമായി കൊണ്ടാടി. പ്രസിഡന്റ് വിന്‍സെന്റ് സിറിയക്കിന്റെ നേതൃത്വവും സഹപ്രവര്‍ത്തകരുടെ ആത്മാര്‍ഥമായ സഹകരണവും പരിപാടിയെകൂടുതല്‍ഹൃദ്യമാക്കി. ഭാരതീയ ആചാരപ്രകാരം നിലവിളക്കു തെളിയിച്ചതോടെ പരിപാടികള്‍ ആരംഭിച്ചു. എല്‍മോണ്ട് സെന്‍റ് വിന്‍സെന്റ്  ഡി പോള്‍ മലങ്കര കത്തോലിക്ക കത്തീഡ്രല്‍ വികാരി, ഫാദര്‍. നോബിഅയ്യനേത്ത് ആയിരുന്നു ഈ കുടുംബ സംഗമത്തിലെ വിശിഷ്ടാതിഥി.

ക്രിസ്തുമസ്സിന്റെയും പുതുവത്സരത്തിന്റെയും അര്‍ഥതലങ്ങളെ ചൂണ്ടികാണിച്ചുകൊണ്ട് അദ്ദേഹം നടത്തിയ വിജ്ഞാന പ്രദമായ പ്രസംഗംവേദിയെ കൂടുതല്‍ സമ്പന്നമാക്കി. മനുഷ്യന്‍ പരസ്പരം കൈകള്‍കോര്‍ത്ത് പിടിക്കുകയും ഹൃദയംചേര്‍ത്തുവയ്ക്കുകയും ചെയ്യുന്നുവെങ്കില്‍ അക്കാലം അത്രയും ക്രിസ്തുമസ്സിന്റെ അനുഭവം ആയിരിക്കുംഎന്ന്അദ്ദേഹം അനുസ്മരിപ്പിച്ചും ക്രിസ്തുമസ്സിന്റെയും പുതുവത്സരത്തിന്റെയും സന്ദേശം, സ്‌നേഹത്തിന്റെ പുതിയ നിര്‍വ്വചനങ്ങള്‍ കണ്ടെത്തുക എന്നതായിരിക്കണമെന്നും അദ്ദേഹംതന്റെ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. ശിശിരോത്സവം എന്ന ചടങ്ങില്‍ സംബന്ധിക്കുമ്പോള്‍, ഓരോരുത്തരും നേരിടേണ്ടി വരുന്ന തീക്താനുഭവങ്ങളെ സ്‌നേഹംകൊണ്ട് നേരിടുവാനും നമ്മുടെ വാക്കുകളും പ്രവര്‍ത്തികളും ശിശിരത്തിനു ശേഷം വരുന്ന വസന്തത്തെ എതിരേല്‍ക്കുവാനും വേണ്ടിയായിരിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് അദ്ദേഹംതന്റെ പ്രഭാഷണം ഉപസംഹരിച്ചു.
                                   
പ്രസിഡന്റ് വിന്‍സെന്റ് സിറിയക് തന്റെ പ്രസംഗത്തില്‍ കേരള സമാജം എന്ന തറവാട്ട് സംഘടനയെ നേരായ ദിശയില്‍ നയിക്കുന്നതിനും സമൂഹത്തിനു പ്രയോജനപ്രദമായ രീതിയിലുള്ള സെമിനാറുകളും മറ്റും കാഴ്ചവയ്ക്കുന്നതിനും സാധിച്ചതിലുള്ള സംതൃപ്തി പ്രകടിപ്പിച്ചു. മാത്രമല്ല കേരള സമാജം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍കൊടുക്കണമെന്ന് ആഹ്വാനം ചെയ്തു. ഫെസ്ബൂക് , ആമസോണ്‍ തുടങ്ങിയ നവീന മാര്‍ഗങ്ങള്‍ വഴിചാരിറ്റി പ്രവര്‍ത്തനങ്ങളെ വിപുലീകരിച്ചും ആ തുക കേരള സമാജത്തിന്റെ ചാരിറ്റി ഫണ്ടിലേക്ക് സ്വരൂപിക്കുന്നത് നന്നായിരിക്കും എന്ന അഭിപ്രായം അദ്ദേഹം ഉന്നയിക്കുകയുംചെയ്തു. ബോര്‍ഡ് ഓഫ് ട്രസ്റ്റി വൈസ് ചെയര്‍മാന്‍  കുഞ്ഞു മാലിയില്‍ കേരളസമാജത്തിന്റെ വളര്‍ച്ചയില്‍ സന്തോഷം പ്രകടിപ്പിക്കുകയും ഭാവി പരിപാടികളെകുറിച്ച് ചുരുക്കമായി സംസാരിക്കുകയും ചെയ്തു.  സമാജം കമ്മിറ്റി അംഗം ബെന്നി ഇട്ടീരയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ കെട്ടിലും മട്ടിലും ആകര്‍ഷകമായ സ്മരണിക മുഖ്യാഥിതി ഫാദര്‍ നോബി അയ്യനേത്ത് പ്രകാശനം ചെയ്തു.

കഴിഞ്ഞ 47 വര്‍ഷക്കാലമായി സമാജത്തെ സ്‌നേഹിച്ചു വളര്‍ത്തിയ പൂര്‍വ്വസൂരികളെ “സാമൂഹിക ശ്രേഷ്ട പുരസ്കാരം” എന്ന പേരിലുള്ള ട്രോഫി നല്‍കി ആദരിച്ചു. പ്രശസ്ത സാഹിത്യകാരന്‍ കെ .സി ജയന്‍ പുരസ്കാരം മുന്‍ പ്രസിഡന്റുമാര്‍ക്ക് കൈമാറി .
                                   
2019 ലെ പിക്‌നിക്കിന്റെ ഭാഗമായി നടത്തിയ സ്‌പോര്‍ട്‌സിലെ വിജയികള്‍ക്കുള്ള സമ്മാനം സമാജം വൈസ് പ്രസിഡന്റ് ശ്രീമതി സരോജ വര്‍ഗീസ് നിര്‍വഹിച്ചു. സമാജംഗം സിബി ഡേവിഡിന്റെ ഗാനാലാപനം, കുട്ടികളുടെ മനോഹരമായ വിവിധ കലാപരിപാടികള്‍ എന്നിവ സദസ്സിനു കൂടുതല്‍ ഉന്മേഷം പകര്‍ന്നു. തുടര്‍ന്ന് നടന്ന ഡി. ജെ. ഡാന്‍സ് ഏവര്‍ക്കും ആവേശം പകര്‍ന്നു നല്‍കി. പുതുമ നിറഞ്ഞ ചില സന്ദര്‍ഭങ്ങള്‍ കാഴ്ചവച്ച്‌കൊണ്ട് കേരള സമാജം ഓഫ് ഗ്രെറ്റര്‍ ന്യൂയോര്‍ക്കിന്റെ 2019 ലെ ശിശിരോത്സവത്തിനു തിരശീലവീണു. വൈസ് പ്രസിഡന്റ് സരോജ വര്‍ഗീസ് സ്വാഗതവും പ്രസിഡന്റ് വിന്‍സെന്റ് സിറിയക് നന്ദി പ്രകടനവും നടത്തി. സമാജം സെക്രട്ടറി  വര്‍ഗീസ് ജോസഫ് ആദ്യാവസാനം പരിപാടികള്‍ നിയന്ത്രിച്ചു.

പ്രേക്ഷകരില്‍ സന്തോഷം പകര്‍ന്നു ഒരു ശിശിരോത്സവംപ്രേക്ഷകരില്‍ സന്തോഷം പകര്‍ന്നു ഒരു ശിശിരോത്സവംപ്രേക്ഷകരില്‍ സന്തോഷം പകര്‍ന്നു ഒരു ശിശിരോത്സവംപ്രേക്ഷകരില്‍ സന്തോഷം പകര്‍ന്നു ഒരു ശിശിരോത്സവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക