Image

നേപ്പാളിൽ ഹോട്ടൽ മുറിയിൽ എട്ട് മലയാളി വിനോദസഞ്ചാരികളെ മരിച്ചനിലയിൽ കണ്ടെത്തി.

Published on 21 January, 2020
നേപ്പാളിൽ ഹോട്ടൽ മുറിയിൽ എട്ട് മലയാളി വിനോദസഞ്ചാരികളെ മരിച്ചനിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: നേപ്പാളില്‍ മലയാളികളായ എട്ട് വിനോദസഞ്ചാരികള്‍ മരിച്ച സംഭവത്തില്‍ എംബസി ഡോക്ടറിന്റെ സാന്നിധ്യത്തിലാകും പോസ്റ്റുമോര്‍ട്ടം നടക്കുക. പ്രവീണ്‍ കുമാര്‍ നായര്‍(39), ശരണ്യ(34), ടിബി രഞ്ജിത്ത് കുമാര്‍(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒന്‍പത്), അഭിനബ് സൊരയ (ഒന്‍പത്), അബി നായര്‍(ഏഴ്), ബൈഷ്ണബ് രഞ്ജിത്ത്(രണ്ട്) എന്നിവരെയാണ് ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


 മുറിക്കകത്തെ ഗ്യാസ് ഹീറ്റര്‍ ലീക്കാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. സമുദ്ര നിരപ്പില്‍ നിന്ന് 2500 അടിയോളം ഉയരത്തിലാണ് സംഘം താമസിച്ചിരുന്ന ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.


കനത്ത തണുപ്പില്‍ നിന്നും രക്ഷ നേടുന്നതിന് വേണ്ടിയാണ് ഇവര്‍ മുറിക്കുള്ളിലെ ഹീറ്റര്‍ ഓണ്‍ ചെയ്തത്. നാല് മുറികളിലായാണ് ഇവര്‍ താമസിച്ചിരുന്നത്. ഒരു മുറിയില്‍ രണ്ട് ഭാഗങ്ങളിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. രാവിലെ ഇവര്‍ മുറിക്ക് പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവരാണ് ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചത്. ഹോട്ടല്‍ അധികൃതര്‍ എത്തി മുറി തുറന്നപ്പോഴാണ് മലയാളി സംഘത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


 മരിച്ച രഞ്ജിത്തിന്റെ ഒരു കുട്ടി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. ഹോട്ടലില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ഇവരെ എച്ച്‌എഎംഎസ് ആശുപത്രിയിലെത്തിച്ചത്. ഇവര്‍ തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണെന്നാണ് വിവരം. 


കാഠ്മണ്ഡുവിലെ എച്ച്‌. എ.എം.എസ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

New Delhi/Thiruvananthapuram, Jan 21, IANS
Eight tourists from Kerala have been found dead in a hotel in Nepal, Union Minister for State for External Affairs V. Muraleedharan confirmed on Tuesday.

Speaking to the media, Muraleedharan said the tourists comprising two families of Thiruvananthapuram were reported dead in Daman in Nepal's Makwanpur district.

"The families of Renjith and Praveen have been reported dead. What has been informed is they died due to suffocation. Their bodies have now been brought to Kathmandu and will be taken to Thiruvananthapuram," said the minister.

Superintendent of Police, Makawanpur District Police Office, Sushil Singh Rathaur confirmed that the Indian nationals were pronounced dead on arrival at HAMS Hospital in Kathmandu, the Himalayan Times reported.

The eight Indian nationals, two couples and four children, were part of a group of 15 people who had travelled to Pokhara from Kerala, and were returning home. Police said on the way back they had stopped at Everest Panorama Resort in Daman.

According to the resort manager, the guests who arrived at around 9:30 p.m. on Monday from Pokhara were staying in a room and turned on a gas heater to keep warm. Although the group had booked a total of four rooms, eight of them stayed in a single room while the remaining in the other rooms, the manager said. He said all windows and the room door were bolted.

Police were informed of their unconscious state after other members of the group went to check on them this morning, the manager said.

Subsequently, a helicopter airlifted the eight tourists to hospital in Kathmandu where they were declared dead.
നേപ്പാളിൽ ഹോട്ടൽ മുറിയിൽ എട്ട് മലയാളി വിനോദസഞ്ചാരികളെ മരിച്ചനിലയിൽ കണ്ടെത്തി.
Join WhatsApp News
Ponmelil Abraham 2020-01-21 17:16:37
Adaranjalikal and prayers.
Anthappan 2020-01-21 22:46:26
Heartbreaking!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക