Image

ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണം: ലോക്സഭയില്‍ ടി.എന്‍ പ്രതാപന്റെ സ്വകാര്യ ബില്‍

Published on 21 January, 2020
ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണം: ലോക്സഭയില്‍ ടി.എന്‍ പ്രതാപന്റെ സ്വകാര്യ ബില്‍


ന്യൂഡല്‍ഹി: ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ എം.പി ലോക്സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. പൗരത്വ നിയമ ഭേഗദതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് പദവി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ സ്വകാര്യ ബില്‍ കൊണ്ടുവന്നിരിക്കുന്നത്. 

കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ടി.എന്‍ പ്രതാപന്റെ നീക്കം. ചില സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ ഇടപെടല്‍ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നതായും ബില്ലില്‍ പ്രതാപന്‍ പറയുന്നു.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് എതിരെ പല ഗവര്‍ണര്‍മാരും ഭരണഘടനാ വിരുദ്ധമായ ഇടപെടല്‍ നടത്തുന്നതായി ടി.എന്‍ പ്രതാപന്‍ ചൂണ്ടിക്കാട്ടി. കേരളവും ബംഗാളും അടക്കം പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും ഈ സാഹചര്യത്തിലാണ് സ്വകാര്യ ബില്‍ സമര്‍പ്പിച്ചതെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക