Image

84 ലൊക്കേഷനുകളിലായി ഇന്ദ്രജിത്തിന്റെ ആഹാ പൂര്‍ത്തിയാക്കി

Published on 22 January, 2020
84 ലൊക്കേഷനുകളിലായി ഇന്ദ്രജിത്തിന്റെ ആഹാ പൂര്‍ത്തിയാക്കി

ഇന്ദ്രജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രം 'ആഹാ'യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ബിപിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം വടംവലിയുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്്. തനിക്കുള്ളില്‍ തന്നെയുള്ള യുദ്ധം ( ദ വാര്‍ വിത്ത് ഇന്‍) എന്ന ടാഗ് ലൈനാണ് ചിത്രത്തിനുള്ളത്. 62 ദിവസം എടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. 84ഓളം ലൊക്കേഷനുകളില്‍ ചിത്രീകരണം നടന്നു. 148 സാങ്കേതിക വിദഗ്ധരും 6000ഓളം കലാകാരന്‍മാരും ആഹായുടെ ഷൂട്ടിംഗില്‍ പങ്കാളികളായതായി സംവിധായകന്‍ പറയുന്നു.


ടോബിത്ത് ചിറയത്ത് തിരക്കഥ എഴുതുന്ന ചിത്രം നിര്‍മിക്കുന്നത് പ്രേം അബ്രഹാമാണ്. ആഹായ്ക്കായി രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിച്ചു. നായിക ശാന്തി ബാലചന്ദ്രന്‍. മനോജ് കെ ജയന്‍, അമിത് ചക്കാലയ്ക്കല്‍, മേഘ തോമസ് അശ്വിന്‍ കുമാര്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കുട്ടന്‍ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിന് ശേഷം പിന്നണി ഗായിക സയനോര സംഗീത സംവിധാനം നിര്‍വഹിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകത ആഹായ്ക്കുണ്ട്.

Its wrap for Indrajith Sukumaran's next 'Aaha'. Bipin Paul Samuel directing the movie. Santhi Balachandran essaying the female lead.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക