Image

ന്യൂറംബര്‍ഗ് മലയാളി സമാജത്തിന് പുതു നേതൃത്വം

Published on 22 January, 2020
ന്യൂറംബര്‍ഗ് മലയാളി സമാജത്തിന് പുതു നേതൃത്വം

ന്യൂറംബര്‍ഗ് : ന്യൂറംബര്‍ഗ് മലയാളി സമാജത്തിന് (എംഎസ്എന്‍)പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഞായറാഴ്ച നടന്ന വാര്‍ഷിക യോഗത്തില്‍ പ്രസിഡന്റ് ബിനോയ് വര്‍ഗീസ് 2019 ലെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ രഞ്ജു തോമസ് സാന്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

രണ്ടു വര്‍ഷത്തേക്ക് എംഎസ്എന്‍ നേതൃത്വത്തിലേയ്ക്കുള്ള ടീം അംഗങ്ങളെ സുനിഷ് ജോര്‍ജ് അവതരിപ്പിച്ചു. ഈ നിര്‍ദ്ദേശം അംഗീകരിക്കാനായി അംഗങ്ങള്‍ ഓണ്‍ലൈനില്‍ നടത്തിയ വോട്ടെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെ 88 ശതമാനം ലഭിച്ച ടീമിലെ സുനിഷ് ജോര്‍ജ്ജ് ആലുങ്കല്‍(പ്രസിഡന്റ്), ബിനോയ് പുലിയന്നല്‍ വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ശോഭ ശാലിനി(സെക്രട്ടറി), രഞ്ജു രാജു തോമസ്(സെക്രട്ടറി), ജെന്‍സണ്‍ പോളി(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തതായി വരണാധികാരി പ്രഖ്യാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക