സ്റ്റുട്ട്ഗാര്‍ട്ട്: ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ സ്റ്റുട്ട്ഗാര്‍ട്ടില്‍ വി.കുര്‍ബാന നടത്തുന്നു. ഫെബ്രുവരി ഒന്നിന് (ശനി) രാവിലെ 10 മണിയ്ക്ക് സെന്റ് മൈക്കിള്‍സ് ചര്‍ച്ചിലാണ് (St.Michaels Kirche ( Katholische Kirche),Goethe Strasse 1, 73630 Grunbach ( Remshalden) Stuttgart) കര്‍മ്മങ്ങള്‍ നടക്കുന്നത്. ബല്‍ജിയത്ത് ഉപരിപഠനം നടത്തുന്ന ഫാ.ആഷു അലക്സാണ്ടര്‍ കാര്മ്മികനായിരിയ്ക്കും.
സ്റ്റുട്ട്ഗാര്‍ട്ട് മെയിന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രാം വഴിയായി 45 മിനിറ്റ് യാത്രചെയ്താല്‍ ഗ്രൂന്ബാഹില് എത്താം. മെയിന്‍ സ്റ്റേഷനില്‍ പിക്ക്അപ്പ് ചെയ്യണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിയ്ക്കുന്നു.
വിവരങ്ങള്‍ക്ക്: ജിജു ജോര്‍ജ് 004915175230784, ബിനു സണ്ണി 004915124923199, നിതിന്‍ 004917635729942
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍