Image

അഴകുള്ള ആത്മാവിനെ രക്ഷിക്കുക തന്നെയാണ്ക്രൈസ്തവ എഴുത്തുകാരന്റെ ധര്‍മ്മം: ഡോ.റൂബിള്‍ രാജ്

Published on 22 January, 2020
അഴകുള്ള ആത്മാവിനെ രക്ഷിക്കുക തന്നെയാണ്ക്രൈസ്തവ എഴുത്തുകാരന്റെ ധര്‍മ്മം: ഡോ.റൂബിള്‍ രാജ്
തിരുവല്ല: വചനം ജീവതബന്ധിയായി എഴുതുന്നവനും രക്ഷയുടെ മാര്‍ഗ്ഗം തെളിയിക്കുന്നവനുമാണ് ക്രൈസ്തവ എഴുത്തുകാരനെന്ന് ഡോ. റൂബിള്‍ രാജ്. ദൈവ സൃഷ്ടിയോടുള്ള ക്രൈസ്തവന്റെ ഉത്തരവാദിത്വം നവമാധ്യമങ്ങള്‍ വഴി ക്രിയാത്മകമായി ഉപയോഗിക്കണം. വൈകാരികമായി അനാഥത്വം നിറഞ്ഞവര്‍ , മാനസികമായി വിവാഹ മോചനം നടത്തിയവര്‍, സാമൂഹ്യ മാധ്യമ സമ്പര്‍ക്കം മൂലം അടിമത്വം അനുഭവിക്കുന്നവര്‍, സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാലത്താണ് നാം ആയിരിക്കുന്നത്. സമൂഹത്തിലെ നന്മ ഇല്ലാതാക്കാന്‍ , മലീമസപ്പെടാന്‍ ക്രിസ്തീയ എഴുത്തുകാരന്‍ അനുവദിച്ചു കൂടാ. ദൈവം നല്‍കിയ അഴകുള്ള ആത്മാവിനെ രക്ഷിക്കേണ്ടതായ ചുമതല ക്രൈസ്തവ എഴുത്തുകാരന്റെ ദൗത്യമാണെന്നും ഡോ.റൂബിള്‍ രാജ് പറഞ്ഞു. ഐ.പി.സി ഗ്ലോബല്‍ മീഡിയ അസ്സോസിയേഷന്‍ മൂന്നാമത് വാര്‍ഷിക യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചെയര്‍മാന്‍ സി.വി.മാത്യു അദ്ധ്യക്ഷനായിരുന്നു.ഐ.പി.സി  ജനറല്‍ പ്രസിഡണ്ട് പാസ്റ്റര്‍ വല്‍സന്‍ ഏബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. രക്ഷാധികാരി പാസ്റ്റര്‍ കെ.സി.ജോണ്‍ ആമുഖ പ്രഭാഷണം നടത്തി. അവാര്‍ഡു ജേതാക്കളായ ഡോ.എം.സ്റ്റീഫന്‍, പാസ്റ്റര്‍മാരായ ഫിലിപ്പ് പി.തോമസ്, വില്‍സന്‍ വര്‍ക്കി, ഡോ.ഷൈബു ഏബ്രഹാം, സിസ്റ്റര്‍ സാലി മോനായി, ടോണി വര്‍ഗീസ് (പവര്‍ വിഷന്‍) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

ജനറല്‍ വൈസ് പ്രസിഡണ്ട് പാസ്റ്റര്‍ വില്‍സന്‍ ജോസഫ്, ജനറല്‍ ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ എം.പി.ജോര്‍ജ്കുട്ടി, സ്‌റ്റേറ്റ് ജോ. സെക്രട്ടറി പാസ്റ്റര്‍ ദാനിയേല്‍ കൊന്ന നില്‍ക്കുന്നതില്‍, രാജന്‍ ആര്യപ്പള്ളില്‍ , യു എ ഇ ചാപ്റ്റര്‍ പ്രസിഡണ്ട്  പി.സി. ഗ്ലെന്നി,  എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ഗ്ലോബല്‍ മീഡിയ ഭാരവാഹികളായ പാസ്റ്റര്‍ റോയി വാകത്താനം, സാംകുട്ടി ചാക്കോ നിലമ്പൂര്‍, രാജു ആനിക്കാട് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സജി മത്തായി കാതേട്ട്, ജനറല്‍ ട്രഷറാര്‍ ഫിന്നിി പി.മാത്യു, കൗണ്‍സില്‍ അംഗങ്ങളായ പാസ്റ്റര്‍ അച്ചന്‍ കുഞ്ഞ് ഇലന്തൂര്‍, ഷാജി മാറാനാഥ, സി.പി.മോനായി, എം.വി.ഫിലിപ്പ്, സിസ്റ്റര്‍ സ്റ്റാര്‍ലാ ലൂക്ക് എന്നിവര്‍ നേതൃത്വം നല്കി.

Join WhatsApp News
അഴക്‌ ഉള്ള അല്മ്മാവ് 2020-01-23 05:44:08
അഴക്‌ ഉള്ള അല്മ്മാവ് എന്നാല്‍ എന്ത് ആണ് ? സാരി ചുറ്റിയതോ ചൂരിദാര്‍ ഇട്ടതോ അതോ പുരുഷന്‍റെ കുപ്പായം പോലെ യുള്ള നയിറ്റി ഇട്ടതോ? -സരസു,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക