Image

ഫാമിലി കോണ്‍ഫറന്‍സ് ടീം ഫെയര്‍ലെസ് ഹില്‍സ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു

രാജന്‍ വാഴപ്പള്ളില്‍ Published on 22 January, 2020
ഫാമിലി കോണ്‍ഫറന്‍സ് ടീം ഫെയര്‍ലെസ് ഹില്‍സ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു
വാഷിംഗ്ടണ്‍ ഡി.സി: ജൂലൈ 15 മുതല്‍ 18 വരെ ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റിയില്‍ ക്ലാറിഡ്ജ് - റാഡിസണ്‍ ബീച്ച് റിസോര്‍ട്ടില്‍ നടക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറന്‍സിന്റെ ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രതിനിധി സംഘം ഫെയര്‍ലെസ് ഹില്‍സ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു.

ജനുവരി 12-നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. അബു പീറ്റര്‍ ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. ഫിനാന്‍സ് മാനേജര്‍ ചെറിയാന്‍ പെരുമാള്‍ കോണ്‍ഫറന്‍സിനെക്കുറിച്ചും, രജിസ്‌ട്രേഷനെക്കുറിച്ചും, നേരത്തെ രജിസ്റ്റര്‍ ചെയ്താല്‍ ലഭിക്കാവുന്ന സൗജന്യ നിരക്കിനെക്കുറിച്ചും വിവരണം നല്‍കി. കമ്മിറ്റി അംഗമായ ജോണ്‍ താമരവേലില്‍ സ്‌പോണ്‍സര്‍ഷിപ്പിനെക്കുറിച്ചും, സുവനീറിലേക്ക് നല്‍കാവുന്ന പരസ്യങ്ങളുടെ നിരക്കിനെക്കുറിച്ചും സംസാരിച്ചു. ഇടവകയില്‍ നിന്നും നിരവധി അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും, സുവനീറിലേക്ക് പരസ്യങ്ങള്‍ നല്കുകയും ചെയ്തു.

ഇടവകയുടെ ട്രസ്റ്റി, സെക്രട്ടറി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുകയും കോണ്‍ഫറന്‍സിനുവേണ്ട സഹായങ്ങള്‍ ക്രമീകരിക്കുകയും ചെയ്തു. ഇടവകയോടുള്ള നന്ദിയും സ്‌നേഹവും കോണ്‍ഫറന്‍സ് കമ്മിറ്റിക്കുവേണ്ടി ചെറിയാന്‍ പെരുമാള്‍ അറിയിച്ചു.

ഫാമിലി കോണ്‍ഫറന്‍സ് ടീം ഫെയര്‍ലെസ് ഹില്‍സ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക