Image

സെനറ്റിലെ ഇമ്പീച്ച് നാടകം കണ്ട് ബോറടിച്ചു, എന്താ കഥ (ബി ജോണ്‍ കുന്തറ)

Published on 23 January, 2020
സെനറ്റിലെ ഇമ്പീച്ച് നാടകം കണ്ട് ബോറടിച്ചു, എന്താ കഥ (ബി ജോണ്‍ കുന്തറ)
ഒന്നാലോചിച്ചു നോക്കൂ കുറഞ്ഞതു പത്തു ദിവസമെങ്കിലും 100 സെനറ്റര്‍മാരെ ഒരു വാക്കു പോലും ഉരിയാടുന്നതിന് അനുവാദിക്കാത് ഒരു മുറിയില്‍ പിടിച്ചിടുക, ഇതില്‍ കൂടുതല്‍ ശിക്ഷ എന്താണ്? ഒരു രാഷ്ട്രീയക്കാരന്റ്റെ വായ മൂടിക്കെട്ടുക. ആര്‍ക്കു സാധിക്കും ഇത്?

അതേസമയം ട്രമ്പ് ഒരു കൂസലും കൂടാതെ ഇമ്പീച്ച്‌മെന്റ് പുറംകാലുകൊണ്ടു തട്ടി യൂറോപ്പില്‍ കറങ്ങി നടക്കുന്നു. ആദ്യദിനം തുടക്കം മുതല്‍ വളരെ ശ്രദ്ധയോടെ എന്തു നടക്കുന്നു എന്നറിയുന്നതിനുള്ള ആശയില്‍ ടെലിവിഷനു മുന്നില്‍ ഇരുന്നു.

രണ്ടാം ദിവസം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മടുത്തു, ടി വി ഓഫാക്കി. കാരണം തലേ ദിനം കേട്ടതു തന്നെ വീണ്ടും ആവര്‍ത്തിക്കുന്നു. അതേ നടന്മാര്‍ അതേസ്‌ക്രിപ്റ്റ്. വേഷവും അതുതന്നെ. ഇനിയും രണ്ടു നാളുകള്‍ കൂടി ഇതേ നാടകം അരങ്ങേറിക്കൊണ്ടിരിക്കും.

ടി വി ചാനലുകള്‍ എത്രനാള്‍ അവരുടെ പരസ്യ വരുമാനം ഉപേക്ഷിച്ചു ഇതെല്ലാം പ്രക്ഷേപണം നടത്തും എന്നു കണ്ടറിയാം? ആദം ഷിഫ്റ്റിനെ പോലുള്ള അറു ബോറന്മാരുടെ ആവര്‍ത്തനസംഭാഷണം കേള്‍ക്കുന്നതും കയ്പ്പുനീരു കുടിച്ചു വിശപ്പടക്കുവാന്‍ ശ്രമിക്കുന്നതും ഒരുപോലെ.

മറ്റൊരു കൂട്ടര്‍ സെനറ്റില്‍ അരിശം മൂത്തു ഇരിക്കുന്നുണ്ട്. അപ്പന്‍ തല്ലിയാല്‍ തിരികെ തല്ലാന്‍ പറ്റുമോ? ഇവര്‍ വരുന്ന പ്രൈമറി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന നാലു ഡെമോക്രാറ്റ് സെനറ്റര്‍മാര്‍. ഇവര്‍ 24മണിക്കൂറും പ്രചാരണം നടത്തേണ്ട സമയമാണ്. വേദികള്‍എതിരാളികള്‍ക്ക് വിട്ടുകൊടുത്തിട്ട് കയ്യുംകെട്ടി മുറിയില്‍ ഇരിക്കേണ്ടൊരവസ്ഥ.

ഒരു നാലോ അഞ്ചോ പോട്ടെ എട്ടുമണിക്കൂര്‍ അതില്‍ കൂടുതല്‍ സമയം എന്തിന് ഈ ഇമ്പീച്ച് നാടകം സെനറ്റിലും നമ്മുടെ മുന്നിലും അവതരിപ്പിക്കുന്നു? ഇതെല്ലാം എത്രനാളുകളായി കേള്‍ക്കുന്നവ. ഒന്നും പുതുതായിട്ടില്ല.

ശനിയാഴ്ച അരങ്ങ് ട്രമ്പ് പക്ഷത്തിനു കിട്ടും. റിപ്പബ്ലിക്കന്‍ ഭാഗത്തു നിന്നുമുള്ള അഭിനേതാക്കള്‍ ഒട്ടുമുക്കാലും വെറും രാഷ്ട്രീയക്കാരല്ല. ആയതിനാല്‍ ബോറടി അധികം കാണില്ല എന്നാശിക്കാം. ഇവര്‍ക്കും ഒരുദിനത്തില്‍ കൂടുതല്‍ സമയം ആവശ്യമില്ല എതിര്‍വാദം അവതരിപ്പിക്കുന്നതിന്.

ആരോ പറയുന്നതു കേട്ടു പല സെനറ്റര്‍മാരും സെനറ്റിലിരുന്ന് ഉറക്കമാണെന്ന്. അവരെ പഴിക്കുവാന്‍ പറ്റില്ല. ഒരുനല്ല ഭാഗം എഴുപതു വയസുകഴിഞ്ഞവരാണ്. അവര്‍ക്ക് ഇടക്കിടക്ക് ഉറങ്ങണം എന്നാലേ ഊര്‍ജ്ജം കിട്ടൂ . എന്തായാലും കാത്തിരുന്നു കാണാം ഈ നാടകം എവിടെവരെ പോകുമെന്ന്.
Join WhatsApp News
ഇ മലയാളി വായനക്കാര്‍ 2020-01-23 08:29:00
ഇ മലയാളിയിലെ വായനക്കാര്‍ക്ക്‌ ഇങ്ഗ്ലിഷ് കേട്ടാല്‍ മനസ്സില്‍ ആകില്ല എന്ന മട്ടില്‍ ആണ് കുറുക്കന്‍ നുസ്സ് കേട്ടു സത്യം എന്ന് കരുതി വെറും ചവര്‍ എഴുതി വിടുന്നത് - ചാണക്യന്‍ ഹൂസ്ടന്‍
Opinion 2020-01-23 08:53:46
E-Malayaalee is also doing an in justice, by publishing this nonsense, to hundreds of independent readers. We have been watching the powerful presentation of Adam Schiff. And, waiting to see how the defense team is going to present their case
truth and justice 2020-01-23 08:55:35
What a news in malayala manorma. American president was already impeached. Our malayalee friends have to study American constitution before they make comment.Sorry.
വായനക്കാരൻ 2020-01-23 08:55:53
വേറെ പണിയൊന്നുമില്ലേൽ പിന്നെ കുറുക്കന്റെ പണി തന്നെ ചാണക്യാ. പ്രസിദ്ധികരിക്കാൻ ഒരു ഇമലയാളിയും. മയിലിനെ കിട്ടാനില്ല, പിന്നെ കാക്കയെം പുച്ഛയേം ഒക്കെ പിടിച്ചു മയിലെണ്ണയാക്കി അമേരിക്കയിൽ കഴിയുന്നു.
STOP THIS 2020-01-23 09:00:54
E MALAYALEE MUST STOP PUBLISHING THIS BIASED FALSE ARTICLE. If you don't want to lose your readers, stop this. we like to hear from you Editor. Houston Malayalees
Stop What? 2020-01-23 10:34:47
ഒരു രാഷ്ട്രീയക്കളരിയിൽ അനുകൂലമോ പ്രതികൂലമോ പ്രസിദ്ധീകരിക്കാനുള്ള അവകാശം പത്രസ്വാതന്ത്ര്യമാണ്‌. അതിനെതിരായി ചിലരുടെ ഭീഷണികൾ ഉയരുന്നു. ഇതെന്ത്, പ്രതികരണ കോളം വെള്ളരിക്ക പട്ടണമോ? ചൂടാകുന്നവർ ആദ്യം ഇമ്പിച്ച്മെന്റ് എന്തെന്ന് പഠിക്കട്ടെ.അമേരിക്കൻ ഭരണഘടന ആദ്യം വായിക്കട്ടെ! ഈ ഇമ്പീച്ച്മെന്റ് നാടകം നികുതി കൊടുക്കുന്നവന്റെ പണം ധൂർത്തടിക്കാമെന്നല്ലാതെ ട്രംപിന് യാതൊന്നും സംഭവിക്കാൻ പോകുന്നില്ല. വമ്പിച്ച ഭൂരിപക്ഷത്തിൽ അദ്ദേഹം തന്നെയാണ് അടുത്ത പ്രസിഡന്റ്. നിങ്ങളുടെ അഭിപ്രായമുള്ള ഡെമോക്രറ്റു രാഷ്ട്രീയം പറയണമെങ്കിൽ പറഞ്ഞുകൊള്ളൂ. അത് നിങ്ങളുടെ സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യം പത്രാധിപരുടെ സ്വാതന്ത്ര്യത്തെ കൈ കടത്താനുള്ളതല്ല. മറുപടി കിട്ടാതെ വരുമ്പോൾ ചൂടാകും. ചിലർ അസഭ്യങ്ങൾ പുലമ്പും. പത്രാധിപർക്കെതിരെ തിരിയും. അത്തരക്കാർ സ്‌കൂളിൽ ഒന്നുകൂടി പോവട്ടെ!!!
Trump is impeached for ever 2020-01-23 11:16:20
Andrew Johnson is impeached for ever. Clinton is impeached for ever. Trump is impeached for ever. But, all these presidents were acquitted by Senate. But whenever you refer history, you will find these three presidents name there as impeached presidents whether you or I like it. The people who comment here are using the same freedom you are using. It is up to the editor to post it or not. Don't get emotional because your president is impeached. It is natural people who read news paper, watch TV to react when an article is written with no substance in it. If someone is ignorant about the subject, they probably will buy what you are writing. It it known fact that the majority of the people follow Trump are under educated and never take a minute to think.
Democrats use the best witness they have: Trump 2020-01-23 11:20:14
Very systematically Adam Schiff and his team are presenting the case against Trump and using each and every self incriminating word he used to undermine the democratic system in America.
റിപ്പബ്ലിക്കൻ 2020-01-23 11:29:52
'ഒരു രാഷ്ട്രീയക്കളരിയിൽ അനുകൂലമോ പ്രതികൂലമോ പ്രസിദ്ധീകരിക്കാനുള്ള അവകാശം' ഉണ്ട് . ഡെമോക്രാറ്റായാലും റിപ്പബ്ലിക്കനായാലും മനുഷ്യരെ പൊട്ടനാക്കുന്ന രീതിയിൽ എഴുതിയാൽ പ്രതികരിക്കാതിരിക്കുന്നെതെങ്ങനെയാണ് . അമേരിക്കയിൽ കുടിയേറിയ മലായാളികൾ മുഴുവൻ വിവരം ഇല്ലാത്തവരാണെന്ന് വിശ്വസിക്കുന്നുണ്ടോ ? നല്ല ഒരു ശതമാനം ട്രംപ് കറക്ക് കമ്പനിയാണെന് വിശ്വസിക്കുന്നവരാണ് .(51 %) . ഇയാൾ അധികാരത്തിൽ നിന്ന് പോകുന്നത് റിപ്പബ്ലിക്കനും, ഡെമോക്രാസ്റ്റിസിനും , ഇന്ഡിപെന്ഡെൻസിനും , ലോകത്തിനും നല്ലതാണ് .
Mathew V. Zacharia, New Yorker 2020-01-23 11:59:08
John Kunthra: A full supporter of John's unbiased views . Please keep update us with your writing. Mathew V. Zacharia, New Yorker.
vayanakaaran 2020-01-23 12:49:50
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലെ മലയാളി കമ്യുണിറ്റിക്ക് ചെയ്ത ദോഷങ്ങൾ എന്താണെന്നറിയാൻ ഒരു ആകാംക്ഷ. ട്രംപിനെ എതിർക്കുന്ന മലയാളികൾ അത് വിവരിച്ചാൽ വിവരമില്ലാത്ത മലയാളികൾക്ക് (അവരുടെ ഭാഷയിൽ)ഉപകാരമാകും. ട്രംപ് നല്ലപ്രായത്തിൽ സുന്ദരിമാരെ .. അതുകൊണ്ട് ട്രംപ് ഭരണ സ്ഥാനത് ഇരിക്കാൻ യോഗ്യനല്ലെന്നു. ഹ..ഹാ...
M. A. ജോർജ്ജ് 2020-01-23 15:45:54
Trump നെ സ്ഥാനഭ്രഷ്ടനാക്കാൻ സാധിക്കുകയില്ല എന്നറിഞ്ഞു കൊണ്ടാണ് impeach പ്രക്രിയ നടക്കുന്നത്. Trump തന്റെ presidency ദുർവിനിയോഗം ചെയ്തു എന്ന് impeachment എന്ന പ്രക്രിയയിലൂട് അമേരിക്കൻ ജനതയോടാണ് democrat കൾ പറയുന്നു, ഓരോ pointഉം നിരത്തി ആവർത്തിച്ചാവർത്തിച്ചു പറയുമ്പോൾ മലയാളി എന്തിനു ബോറടിക്കണം. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന പാവം മലയാളി republian അയാലും democrat അയാലും ഈ പ്രക്രിയയിൽ ഒരു ഘടകമേ അല്ല. 2020 October മാസത്തിൽ അമേരിക്കൻ ജനത ഒരു തീരുമാനം എടുക്കും അമേരിക്കൻ പ്രസിഡന്റ് ആരായിരിക്കുമെന്ന്. Republian അയാലും Democrat ആയാലും മലയാളിക്ക് ഒന്നു പോലെ തന്നെ. മലയാളിക്ക് രാഷ്ട്രീയം എന്നും ഹരമാണ്. രാഷ്ട്രീയം പറഞ്ഞു നേടുക എന്നത് മലയാളിയുടെ ഹോബിയാണ്. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരാവറേജ് അമേരിക്കക്കാരൻ ഉള്ളിൽ പറയും: ഹോ ഇവന്മാരുടെ ഒരു ആവേശം! e മലയാളിയോട്: ആർക്കും ഏത് പേരിലും, (ഒരാൾ തന്നെ പല പ്രേരിൽ) എന്തും എഴുതി വിടുന്ന രീതി ഒഴിവാക്കിയാൽ നന്ന്.
Jose 2020-01-23 20:40:57
Dear Mr.President, I am a democrat. I trusted my party all through my life. I was hoping that a democrat would win the last election. But, for better or worse, (I thought) you won . Congratulations. But, political process must go on. I am glad I live in this country and have the freedom to express my views. Ever since you became president, my party was trying to throw dirt on you. But you took all those like a strong person. You responded well when you had to. Again congratulations. All through these years, you led my country courageously. I want to thank you from the bottom of my heart. Your goal is to make “ AMERICA GREAT AGAIN”. You are slowly achieving that. Your accomplishments are many. My party knows that. But, because of dirty politics, they cannot acknowledge that. (Sorry about that). In spite of my party affiliation, I thank you for your courageous leadership and dedication for this country. Wish you the best. Thanks again for being my president. -(a former democrat) If I were a democrat, this is what I would have written. But, I am not a democrat or a republican, just an American without any political affiliation.
വായനക്കാരനൊരു മറുപടി 2020-01-24 11:47:37
വായനക്കാരനൊരു മറുപടി "അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലെ മലയാളി കമ്യുണിറ്റിക്ക് ചെയ്ത ദോഷങ്ങൾ എന്താണെന്നറിയാൻ ഒരു ആകാംക്ഷ?" വളരെ സ്വാർത്ഥമായ ഒരു ചോദ്യമാണ് ഇത് . ഭാരതത്തിൽ മുലസീമിന് പൗരത്വം നിരോധിച്ചതുകൊണ്ട് ക്രിസ്താനിക്ക് എന്ത് ദോഷം എന്ന് ചോദിക്കുന്നതും, അമേരിക്കയിൽ ഹിന്ദുക്കൾക്ക് പൗരത്വം നിരോധിച്ചതുകൊണ്ട് ക്രിസ്താനിക്ക് എന്ത് ദോഷം എന്ന് ചോദിക്കുന്നതും ഒന്ന് തന്നെ . ചോദിക്കുന്ന വ്യക്തി ആ വ്യക്തിയുമായി ബന്ധപ്പെട്ട സമൂഹത്തെ കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളു . അതുകൊണ്ട് അത് വളരെ സങ്കുചിതമായിപ്പോയി . അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണ് . ഇവിടെ മലയാളിക്കും, മുസ്ലിമിനും , യഹൂദനും , അതുപോലെ നമ്മളക്ക് ഇഷ്ടമില്ലാത്തവർക്കും ജീവിക്കാനുള്ള സ്വാതന്ത്യം ഭരണഘടന ഉറപ്പ് നൽകുന്നുണ്ട് . അങ്ങനെയുള്ള രാജ്യത്ത് വര്ഗ്ഗെയതയുടെ വിഷം കുത്തി വയ്ക്കുകയാണ് ട്രംപ് ചെയ്യുന്നത് . അദ്ദേഹം ചെയ്യുന്നത്തിന്റെ പിന്നിലെ ആന്തരോദ്ദേശ്യം എന്താണ് എന്നറിയേണ്ടത് ഓരോ പൗരന്റെയും കടമയാണ് . റൊണാൾഡ്‌ റീഗന് വോട്ടു ചെയ്ത ഒരു വ്യക്തിയാണ് ഞാൻ . ഞങ്ങളെ പോലെയുള്ളവരെ റീഗൻ ഡെമോക്രാറ്റ് എന്നാണ് വിളിച്ചത് . എന്തുകൊണ്ട് ജനം അയാൾക്ക് വോട്ടു ചെയ്‌തു . മനുഷ്യത്വം അയാളിൽ നിന്നും ചോർന്നു പോയിട്ടില്ലായിരുന്നു . അമേരിക്കയുടെ കുടിയേറ്റ രാജ്യം എന്നുള്ള പദവി അദ്ദേഹം നില നിറുത്തി എന്നുള്ളതാണ് . കുടിയേറ്റ നിയമങ്ങളെ പുനഃപരിശോധന ചെയ്യേണ്ടതും വേണ്ട മാറ്റങ്ങൾ വരുത്തേണ്ടതുമാണ് . പക്ഷെ ഇന്നേവരെ ഒരു പാർട്ടിക്കും ഗവണ്മെന്റിന്റ മൂന്ന് വിഭാഗങ്ങളും അവരുടെ കയ്യിൽ ഉണ്ടായിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നതാണ് സത്യം . വർഗ്ഗീയത ലോകത്തിന്റെ നാനാ ഭാഗത്തും പടർന്ന് പിടിക്കുകയാണ് . ഭാരതം , അമേരിക്ക , യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ ഇത് വളരെ വ്യക്തമായി കാണാവുന്നതാണ് . അമേരിക്കയിൽ 73 %വെളുത്ത വർഗ്ഗക്കാരാണുള്ളത് . അതിൽ കൂടുതലും മറ്റു മനുഷ്യരെപ്പോലെ , അവരും അമേരിക്കയിൽ കുടിയേറിവർ എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് , നമ്മളും സ്വതന്ത്രമായി ഇവിടെ ജീവിക്കയുന്നത് . എന്നാൽ അമേരിക്കയിൽ ഉറങ്ങി കിടക്കുന്ന ഒരു വിഭാഗത്തിന് അവരെ ആകാർഷിക്കാൻ കഴിഞ്ഞാൽ ഇന്നത്തെ അവസ്ഥക്ക് മാറ്റം വരുകയും, ട്രംപിന് വോട്ട് ചെയ്തവർപോലും ഇവിടെ നിന്നും ഓടേണ്ടതായിട്ടു വരും. അവരുടെ കൂടെ മലയാളിക്ക് എന്ത് ദോഷം എന്ന് ചോദിച്ച നിങ്ങളും അതിന് മറുപടി എഴുതുന്ന ഞാനും കാണും .അമേരിക്കയിലെ അറുപത് ശതമാനം ജനം വിശ്വസിക്കുന്നത് ട്രംപ് ഒരു വർഗ്ഗീയ വാദി ആണെന്നുള്ളതാണ് . അങ്ങനെയുള്ള ഒരാൾ അധികാരത്തിൽ വന്നാൽ, നാം ജന്മം കൊടുത്ത അടുത്ത തലമുറയ്ക്ക് പോലും ഇവിടെ നിക്കക്കള്ളിയില്ലാതെയാകും . ഇത് മലയാളിയെ മാത്രം ബാധിക്കുന്ന കാര്യമല്ല . എല്ലാ നിരത്തിലുള്ളവരെയും ബാധിക്കും . ട്രംപിനെ കണ്ണും അടച്ചു വിശ്വസിക്കുന്ന മലയാളികൾ അവരുടെ അടുത്ത തലമുറയെ കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന് സംശയം ഇല്ലാതില്ല . ഒരു നല്ല വിഭാഗം മിഴി ഇങ്ങും മനം അങ്ങുമായി കഴിയുകയാണ് .നാം ജീവിക്കുന്ന ഈ രാജ്യത്ത് ഏത് പാർട്ടിക്കാരൻ അധികാരത്തിൽ വന്നാലും ആ വ്യക്തി ഇതൊരു കുടിയേറ്റ രാജ്യമാണെന്നുള്ള പദവിയെ നില നിറുത്തുന്നയാലായിരിക്കണം . ട്രംപിന് മുൻപ് പ്രസിഡണ്ടായവർ അത്രക്കാരായിരുന്നു . അവർക്ക് കുറവുകൾ ഉണ്ടായിരുന്നെങ്കിലും ജനങ്ങളെ ഭിന്നിപ്പിക്കാതെ ഈ രാജ്യത്തെ ഒരുമിപ്പിച്ചു നിര്ത്തിയുള്ളു . ഈ രാജ്യത്ത് മാത്രമേ നമ്മൾക്ക് സ്വതന്ത്രമായി സംസാരിക്കാൻ കഴിയുകയുള്ളു . കേരളത്തിൽ പിണറായിക്കെതിരായോ, മോദിക്കെതിരായോ സംസാരിച്ചാൽ അവർ ജയിലിൽ പോകണം . എഴുതുവാൻ ഏറെയുണ്ട് . ട്രംപ് ഈ രാജ്യത്തിന് പറ്റിയ നേതാവാണോ അല്ലിയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ജനങ്ങളിലാണ് നിക്ഷിപ്‌തമായിരിക്കുന്നത് . അത് വേണ്ട വിധം ഉപയോഗിക്കുക ഒരു മലയാളി അമേരിക്കൻ
Hypocrisy of Republicans 2020-01-24 13:00:18
Hypocrisy of Republicans Conservative commentators like Glenn Beck and Rush Limbaugh often invoke the former president as a champion of the conservative agenda. Sean Hannity of Fox News even has a regular segment called "What Would Reagan Do?" But they forget that the Immigration Reform and Control Act of 1986—signed into law by President Ronald Reagan on November 6, 1986—granted amnesty to about 3 million undocumented immigrants in the United States.
IGOR DERYSH 2020-01-24 22:21:33
Trump accused of “jury tampering” after allegedly threatening GOP senators not to vote against him “Vote against the president, and your head will be on a pike," a Trump ally said Republican senators were warned IGOR DERYSH JANUARY 24, 2020 10:27PM (UTC)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക