Image

ഗ്രഹാം സ്‌റ്റെയ്ന്‍സ് രക്തസാക്ഷിയായിട്ട് 20 വര്‍ഷം

Published on 23 January, 2020
ഗ്രഹാം സ്‌റ്റെയ്ന്‍സ് രക്തസാക്ഷിയായിട്ട്  20 വര്‍ഷം
രാജ്യം ഞെട്ടലോടും അതിലുപരി ലജ്ജയോടും ഉറക്കമുണര്‍ന്ന ദിനം....

നീണ്ട മുപ്പത്തിനാലു വര്‍ഷം അവരെ സ്‌നേഹിച്ച്, അവരിലേക്ക് ആരും തിരിഞ്ഞു നോക്കാത്ത, കുഷ്ഠരോഗികളെ സ്വാന്തനം നല്‍കി പരിചരിച്ച്, അക്ഷരം പഠിപ്പിച്ച്,മനുഷ്യസ്‌നേഹം എന്തെന്നു ഓതിക്കൊടുത്ത്....

സസുഖം സ്വന്തം നാട്ടില്‍ ജീവിക്കാമായിരുന്ന ഒരു കുടുംബം  'ഗ്രഹാം സ്‌റ്റെയ്ന്‍സിന്‍റെ കുടുംബം'.... തങ്ങളുടെ നിയോഗമായി കരുതിയ കുഷ്ഠരോഗീ പരിചരണത്തിനു തെരഞ്ഞെടുത്തതാകട്ടെ ഇന്ത്യന്‍ മണ്ണ്.

നാം അവരുടെ മഹത്വം തിരിച്ചറിയാതെ, ഭ്രാന്തവും വികലവും പൈശാചികവും സംസ്ക്കാരശൂന്യവുമായ പാരവശ്യത്തില്‍ ചെയ്ത ക്രൂരവിനോദമാകട്ടെ ഒരിക്കലും തിരിച്ചു നല്‍കാന്‍ കഴിയാത്ത അവരുടെ അനുഗ്രഹീതവും മാതൃകാപരവുമായ ജീവിതവും, ഗ്ലാഡിസിനാകട്ടെ സ്വന്തം ഭര്‍ത്താവിന്‍റെയും രണ്ട് പിഞ്ച് കുഞ്ഞുങ്ങളുടെയും ഒരുപിടി ചാരവും.

നമ്മെ സ്‌നേഹിച്ചതിന് നാം തിരിച്ചു നല്‍കിയ ഉപഹാരം!!
നമ്മെ ശുശ്രൂഷിച്ചതിന് നാം തിരിച്ചു നല്‍കിയ പാരിതോഷികം!!
നമ്മെ അക്ഷരം പഠിപ്പിച്ചതിന് നാം തിരിച്ചു നല്‍കിയ വേതനം!!
എന്നിട്ടും....ആ വിധവ ക്ഷമിച്ചു ക്രിസ്തു ക്ഷമിച്ചതുപോലെ!!!
എന്നിട്ടും....ആ വിധവ സ്‌നേഹിച്ചു ക്രിസ്തു സ്‌നേഹിച്ചതുപോലെ!!!
ഭര്‍ത്താവിന്റേയും മക്കളുടെയും ഘാതകരോടു പകയില്ലാതെ...

ഗ്രഹാം സ്‌റ്റെയ്ന്‍സ് രക്തസാക്ഷിയായിട്ട്  20 വര്‍ഷം ഗ്രഹാം സ്‌റ്റെയ്ന്‍സ് രക്തസാക്ഷിയായിട്ട്  20 വര്‍ഷം ഗ്രഹാം സ്‌റ്റെയ്ന്‍സ് രക്തസാക്ഷിയായിട്ട്  20 വര്‍ഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക