Image

ഫ്രാന്‍സിസ് തോമസ് പൊതുദര്ശനം ജനു 24നു, ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു

പി പി ചെറിയാന്‍ Published on 23 January, 2020
ഫ്രാന്‍സിസ് തോമസ് പൊതുദര്ശനം ജനു 24നു, ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു
ഡാളസ്: ഡാളസില്‍ നിര്യാതനായ ഫ്രാന്‍സിസ് തോമസിന്റെ (സജി -52) . പൊതുദര്ശനം ജനു 24 വെള്ളിയാഴ്ച വൈകീട്ട് 5 മണിമുതല്‍ ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചില്‍ .

ഡാളസ് കേരള അസോസിയേഷന്‍ സജീവാംഗമായിരുന്ന സജിയുടെ ആകസ്മിക നിര്യാണത്തില്‍ കുടുംബാഗങ്ങളെ അനുശോചനം അറിയിക്കുന്നതായി ജനറല്‍ സെക്രട്ടറി പ്രദീപ് നാഗനൂലില്‍ അംഗങ്ങള്‍ക്കു അയച്ച സന്ദേശത്തില്‍ പറയുന്നു .

ചങ്ങനാശ്ശേരി കൂത്രപ്പള്ളി കടവില്‍ പരേതരായ ഫ്രാന്‍സിസ് (അപ്പച്ചന്‍) മറിയാമ്മ (മുളകുപ്പാടം കുടുംബാംഗം) ദമ്പതികളുടെ മകനാണ്.

ഭാര്യാ ജീന (ഡാളസ്), മക്കള്‍ ക്രിസ്റ്റിന ക്രിസന്‍.

സഹോദരങ്ങള്‍ എല്‍സമ്മ (മല്ലപ്പള്ളി) റോസമ്മ (ഡാളസ്) ജോയിച്ചന്‍ (കൂത്രപ്പള്ളി) ലൂസികുട്ടി (ഡാളസ്) ബീനാമ്മ(മാമ്മൂട്) റാണി (ഡാളസ്) രാജന്‍ (ഫെഡറല്‍ ബാങ്ക് കറുകച്ചാല്‍) സിസ്റ്റര്‍ ഗ്രീന (ബാംഗ്ലൂര്‍) സിസി (ഡാളസ്) ബോബി (ഡാളസ്) ബോബിന (ഡാളസ്).
സംസ്‌ക്കാര ശുശ്രുഷ ജനു 25ശനിയാഴ്ച ഗാര്‍ലാന്‍ഡ് സെന്റ് തോമസ് ചര്‍ച്ചില്‍ ഉച്ചക്കു ഒരു മണിക് ആരംഭിക്കും .തത്സമയ പ്രക്ഷേപണം www.provisiontv.in ല്‍  ലഭ്യമാണ് .
Fundraising at:
ഫ്രാന്‍സിസ് തോമസ് പൊതുദര്ശനം ജനു 24നു, ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക