Image

പെരിയാര്‍ വിവാദം; രജനീകാന്തിനെതിരായ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

Published on 24 January, 2020
പെരിയാര്‍ വിവാദം; രജനീകാന്തിനെതിരായ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: പെരിയാര്‍ ഇ.വി.രാമസ്വാമിയെ സംബന്ധിക്കുന്ന വിവാദ പരാമര്‍ശങ്ങള്‍ സംബന്ധിച്ച്‌ തമിഴ് സൂപ്പര്‍ താരം രജനീകാന്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.


മജിസ്‌ട്രേറ്റ് ഹൈക്കോടതിയെ സമീപിക്കുന്നതിനു പകരം തിടുക്കപ്പെട്ട് എന്തിനാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ആരാഞ്ഞുകൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.

1971 ലെ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലിരുന്നു പ്രസ്താവന നടത്തിയത്. തുഗ്ലക്ക് മാസികയുടെ അമ്ബതാം വാര്‍ഷികാഘോഷ പരിപാടിയില്‍ വച്ചായിരുന്നു രജനി പ്രതികരിച്ചത്. ജനുവരി 14ന് ചെന്നൈയില്‍ വച്ചായിരുന്നു പരിപാടി നടന്നത്.


അന്ധവിശ്വാസങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി 1971 ല്‍ ശ്രീരാമന്റെയും സീതയുടേയും നഗ്നചിത്രങ്ങളുമായി പെരിയാര്‍ റാലി നടത്തിയിരുന്നു എന്ന താരത്തിന്റെ പ്രസ്താവനയാണ് വിവാദമായത്. ഈ പ്രതികരണത്തിന് ശേഷം പെരിയാറെ അപമാനിച്ചെന്നാരോപിച്ച്‌ ദ്രാവിഡര്‍ വിടുതലൈ കഴകം (ഡിവികെ) രംഗത്തെത്തുകയായിരുന്നു.


എന്നാല്‍ സംഭവത്തെ തുടര്‍ന്ന് മധുരയില്‍ രജനീകാന്തിന്റെ കോലം കത്തിച്ചിരുന്നു. കൂടാതെ പ്രവര്‍ത്തകര്‍ താരം മാപ്പ് പറയണമെന്നും ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ മാപ്പുപറയില്ലെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് രജ

നി പ്രതികരിച്ചത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക