Image

ആഭിചാരവും ദുര്‍മന്ത്രവാദവും കുറ്റകരം; അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഇനി കടുത്ത ശിക്ഷ

Published on 24 January, 2020
ആഭിചാരവും ദുര്‍മന്ത്രവാദവും കുറ്റകരം; അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഇനി കടുത്ത ശിക്ഷ

ബംഗളൂരു: അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയോ ദുരാചാരങ്ങള്‍ നടത്തുകയോ ചെയ്താല്‍ കനത്ത ശിക്ഷ നല്‍കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമം നടപ്പാക്കി കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഇതുപ്രകാരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഇനി ഏഴുവര്‍ഷം വരെ തടവും 50,000 രൂപവരെ പിഴയുമാണ് ശിക്ഷ.


ആഭിചാരം, ദുര്‍മന്ത്രവാദം, നരബലി, മൃഗങ്ങളുടെ കഴുത്തില്‍ കടിച്ച്‌ കൊല്ലുക, കനലിലൂടെ നടക്കുക, വശീകരണ ഉപാധികളും പൂകളും, ഇതിനായി പരസ്യം നല്‍കുക, നിധിക്കുവേണ്ടിയുള്ള പൂജ, ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയില്‍ ഉരുളുക, സ്ത്രീകളെ വിവസ്ത്രയാക്കി നിര്‍ത്തല്‍, നഗ്‌നനാരീ പൂജ, പൂജകളിലൂടെ അസുഖം മാറ്റല്‍, കുട്ടികളെ ഉപയോഗിച്ചുള്ള ആചാരങ്ങള്‍ തുടങ്ങിയവയും നിരോധിച്ചിട്ടുണ്ട്.

Join WhatsApp News
Very good. 2020-01-24 07:40:51
സാക്ഷരത കൂടി പോയ കേരളത്തിൽ എന്നാണാവോ ഇതൊക്കെ നടപ്പിൽ വരുക?കർണാടകത്തിൽ ബ്രാമ്നർ കഴിച്ച ഇലയിൽ ഉരുളുന്നല്ലേ ഒള്ളു. കേരളത്തിൽ അതു ചുരുട്ടി തിന്നും.
V.George 2020-01-24 22:16:44
Malayalees ar the most supersticious people in the world. This kind of legislation is overdue in Kerala. We have to congratulate the courage of Karnataka Legislative members. Our MLA Mr. V. T. Balram is now in USA. Next Saturday is speaking at the Indian Overseas Congress Meeting in White Plains.leaders should request Mr. Balram to bring this issue to the Kerala Legislature and pass a similar law in Kerala. For the last thirty years Malayalees walk backwards to embrace the supersticious beliefs and there is a dire need to rescue the next generation from superstition.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക