Image

കുട്ടനാട് സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച്‌ പി ജെ ജോസഫ്

Published on 24 January, 2020
കുട്ടനാട് സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച്‌ പി ജെ ജോസഫ്

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് സീ​റ്റി​ല്‍ വി​ട്ടു​വീ​ഴ്ച​യ്ക്കി​ലെ​ന്ന് വ്യ​ക്ത​മാ​ക്കി പി.​ജെ.​ജോ​സ​ഫ് ഒടുവില്‍ സ്ഥാ​നാ​ര്‍​ഥി​യെ പ്രഖ്യാപിച്ചു . ക​ഴി​ഞ്ഞ ത​വ​ണ മ​ല്‍​സ​രി​ച്ച ജേ​ക്ക​ബ് എ​ബ്ര​ഹാ​മി​നെയാണ് സ്ഥാ​നാ​ര്‍​ഥി​യാ​യി ജോസഫ് വിഭാഗം പ്രഖ്യാപിച്ചിരിക്കുന്നത് . സീ​റ്റ് ത​ങ്ങ​ള്‍​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് ജോ​സ് ​കെ.​മാ​ണി വി​ഭാ​ഗം ആ​വ​ര്‍​ത്തി​ച്ചു പറയുന്നതിനിടെയാണ് പി ജെ ജോസഫിന്റെ നടപടി . ഇ​തോ​ടെ കു​ട്ട​നാ​ട് സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ല്‍ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.


കേ​ര​ള​ കോ​ണ്‍​ഗ്ര​സി​ലെ ത​ര്‍​ക്കം ഇനിയും തു​ട​ര്‍​ന്നാ​ല്‍ സീ​റ്റ് ത​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​മെ​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ വ​ക​വ​യ്ക്കാ​തെ​യാ​ണ് ജോ​സ​ഫ്-​ജോ​സ്​ കെ.​മാ​ണി വി​ഭാ​ഗ​ങ്ങ​ള്‍ തമ്മില്‍ കൊമ്ബുകോര്‍ക്കുന്നത് . . സീ​റ്റ് കോ​ണ്‍​ഗ്ര​സി​ന് ഏ​റ്റെ​ടു​ക്കാ​ന്‍ അ​വ​കാ​ശ​മി​ല്ലെ​നന്ദി ജോസഫിന്റെ വിശദീകരണം . അ​തി​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


എ​ന്നാ​ല്‍ പാ​ലാ ആ​വ​ര്‍​ത്തി​ക്കാ​ന്‍ ത​ങ്ങ​ള്‍ ഒ​രു രീ​തി​യി​ലും കൂ​ട്ടു​നി​ല്‍​ക്കി​ല്ലെ​ന്ന നിലപാടിലാണ് ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം . ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ ജോ​സ് ​വി​ഭാ​ഗം സ്ഥാ​നാ​ര്‍​ഥി​യെ ക​ണ്ടെ​ത്താ​നു​ള്ള പരിശ്രമത്തിലാണ് .

സം​സ്ഥാ​ന സ​മി​തി​യംഗം ഷാ​ജോ സെ​ബാ​സ്റ്റ്യ​ന്‍റെ പേ​രാ​ണ് ഒ​ടു​വി​ല്‍ ഉ​യ​ര്‍​ന്നു കേ​ള്‍​ക്കു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് അ​ധ്യാ​പ​ക​നാ​യ ഷാ​ജോ​യ്ക്ക് കുട്ടനാടുമായുള്ള ബന്ധം തുണയാകുമെന്നാണ് ജോ​സ് വി​ഭാ​ഗം പ്രതീക്ഷിക്കുന്നത് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക