Image

റിപ്പബ്ലിക്ക് ദിനാഘോഷം ഫിലാഡെല്‍ഫിയായില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, വി.ടി. ബലറാം എല്‍.എല്‍. എ. മുഖ്യാതിഥി

കോര ചെറിയാന്‍ Published on 25 January, 2020
റിപ്പബ്ലിക്ക് ദിനാഘോഷം ഫിലാഡെല്‍ഫിയായില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, വി.ടി. ബലറാം എല്‍.എല്‍. എ. മുഖ്യാതിഥി
ഫിലാഡല്‍ഫിയ: ചരിത്രനഗരമായ ഫിലാഡല്‍ഫിയായില്‍ വച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് പെന്‍സില്‍വാനിയ കേരളാചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 ഞായറാഴ്ച വൈകിട്ട് 4.30 മുതല്‍ ക്രിസ്‌തോസ് മാര്‍ത്തോമ്മാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് (9999 ഗാന്‍ട്രി റോഡ്, ഫിലാഡല്‍ഫിയാ, പി. എ. 19115) നടത്തപ്പെടുന്നതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഈ സമ്മേളനത്തിന്റെ മുഖ്യാതിഥിയായി കേരളത്തിലെ മികച്ച എം. എല്‍. എ. മാരില്‍ ഒരാളായ വി. ടി. ബലറാം പങ്കെടുത്ത് റിപ്പബ്ലിക് ദിന സന്ദേശം നല്‍കുന്നതാണ്. 1947 ആഗസ്റ്റ് 15-ാം തീയതി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തില്‍നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യ, 1950 ജനുവരി 26-ാം തീയതി ഡോ. ബി. ആര്‍. അംബേദ്ക്കറിന്റെ നേതൃത്വത്തില്‍ ഭരണഘടന എഴുതി ഉണ്ടാക്കി സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു.

ഈ മീറ്റിംഗില്‍ യു. എസ്. എ. യിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നതാണ്. പബ്ലിക് മീറ്റിംഗിനുശേഷം പ്രോഗ്രാം കണ്‍വീനേഴ്‌സായ ശ്രീ. ജീമോന്‍ ജോര്‍ജ്ജിന്റെയും കുര്യാക്കോസ് വര്‍ക്ഷീസിന്റെയും ലിബിന്റേയും നേതൃത്വത്തില്‍ നൃത്യനൃത്തങ്ങളും ഗാനസന്ധ്യയും അരങ്ങേറുന്നതാണ്. പ്രമുഖ ഡാന്‍സ് ഗ്രൂപ്പുകളായ മാതാ ഡാന്‍സ് അക്കാഡമിയും ഭരതം ഡാന്‍സ് അക്കാഡമിയും ശ്രീ. ബേബി തടവനാലിന്റേയും നിമ്മിദാസിന്റെയും ഗ്രൂപ്പുകള്‍ നടനവിസ്മയം അണിയിച്ചൊരുക്കുന്നതാണ്. ഈ വര്‍ഷത്തിലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിലേയ്ക്കും കലാസന്ധ്യയിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ പ്രസിഡന്റ് - സന്തോഷ് ഏബ്രഹാം - 215 605 6914, ജനറല്‍ സെക്രട്ടറി - ഷാലു പൊന്നൂസ് - 201 482 9123, ട്രഷറര്‍ - ഫിലിപ്പോസ് ചെറിയാന്‍ - 215 605 7310, പി. ആര്‍. ഒ. - കുര്യന്‍ രാജന്‍ - 610 457 5868 ല‘്യമാണ്.


Join WhatsApp News
പറഞ്ഞുകേട്ടത് 2020-01-25 09:24:15
ഇന്ത്യയിൽ റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി പങ്കെടുക്കാൻ അവസരം ഇല്ലാത്തതുകൊണ്ടാണ് ഇദ്ദേഹം അമേരിക്കയിൽ വന്നെതെന്നാണ് പറഞ്ഞുകേട്ടത്
nadukaani 2020-01-25 16:59:07
അടിച്ചു പാമ്പായവരുടെ നൃത്തങ്ങൾ ഉണ്ടായിരിക്കും . ഇന്ത്യൻ രാഷ്ട്രീയ ചരിത്രങ്ങൾ ഒരു ചുക്കുമറിയാത്ത അമേരിക്കൻ വംശജരും നോക്കുകുത്തികളായി ഉണ്ടാവും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക