Image

കാട്ടാക്കട ഭൂവുടമയുടെ കൊലപാതകം: മൂന്നു പേര്‍ കസ്റ്റഡിയില്‍

Published on 25 January, 2020
കാട്ടാക്കട ഭൂവുടമയുടെ കൊലപാതകം: മൂന്നു പേര്‍ കസ്റ്റഡിയില്‍

കാട്ടാക്കടയില്‍ അനധികൃത മണ്ണെടുപ്പ് തടഞ്ഞ യുവാവിനെ മണ്ണുമാന്തികൊണ്ടു ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ കസ്റ്റഡിയില്‍. കസ്റ്റഡിയിലുള്ളവരില്‍ മുഖ്യപ്രതിയുമുണ്ടെന്നാണ് സൂചന. ഇവരെ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ടിപ്പര്‍ ഡ്രൈവര്‍ വിജിന്റെ അറസ്റ്റു രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് റൂറല്‍ എസ്പി ബി. അശോകന്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക