Image

പൗരത്വ ഭേദഗതിബില്ലിനെതിരെ ലത്തീന്‍ സഭയുടെ ഇടയലേഖനം

Published on 26 January, 2020
പൗരത്വ ഭേദഗതിബില്ലിനെതിരെ ലത്തീന്‍ സഭയുടെ ഇടയലേഖനം


കൊച്ചി: പൗരത്വ ഭേദഗതിബില്‍ ഭരണഘടനാവിരുദ്ധമാണെന്നും മതേതര ജനാധിപത്യ സങ്കല്‌പത്തിന്‌ വിരുദ്ധമണ്ണെന്നുമാണ്‌ ഇടയലേഖനം. 

മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നതാണ്‌ പൗരത്വ ഭേദഗതി ബില്ലെന്നാണ്‌ ലത്തീന്‍ സഭയുടെ ഇടയലേഖനം. ഇടയലേഖനം ലത്തീന്‍ സഭയുടെ 12 രൂപതകളിലെ പള്ളികളില്‍ വായിച്ചു.

ഭരണാധികാരികളും അവരെ നിയന്ത്രിക്കുന്നവരും മതരാഷ്ട്രത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു. അതിനാല്‍ ഒരുമിച്ചുള്ള പ്രതിഷേധം ആവശ്യമാണെന്നും ഇടയ ലേഖനം പറയുന്നു. 

ഇത്‌ മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ല. ഭരണഘടനയുടെ വിശുദ്ധിയുടെ പ്രശ്‌നമാണ്‌. പ്രത്യേക മതവിഭാഗത്തോട്‌ വിവേചനം പ്രകടിപ്പിക്കുന്നത്‌ ഭരണഘടനയുടെ തത്വങ്ങള്‍ക്ക്‌ എതിരായതിനാല്‍ ഇത്‌ പിന്‍ വലിക്കണം.
ഒരുമിച്ചുള്ള പ്രതിഷേധം ആവശ്യമാണ്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക