Image

കൊറോണ: വിദ്യാര്‍ത്ഥികളെ തിരിച്ചയക്കണമെന്ന് ഇന്ത്യ!!

Published on 26 January, 2020
കൊറോണ: വിദ്യാര്‍ത്ഥികളെ തിരിച്ചയക്കണമെന്ന് ഇന്ത്യ!!

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കണമെന്ന് വിദേശകാര്യ മന്ത്രാലയം!

ചൈനീസ്‌ വിദേശകാര്യ മന്ത്രാലയത്തോടും വുഹാനിലെ പ്രാദേശിക ഉദ്യോഗസ്ഥരോടുമാണ് ഇന്ത്യ ആവശ്യ൦ ഉന്നയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലേക്ക് തിരിച്ചു വിടാനാവശ്യമായ നടപടികള്‍ എത്രയും വേഗം കൈകൊള്ളണമെന്നാണ് അപേക്ഷയില്‍ പറയുന്നത്.

700ഓളം വിദ്യാര്‍ഥികളാണ് ചൈനയിലെ വുഹാനിലും സമീപ പ്രദേശങ്ങളിലുമായുള്ള വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്നത്. ഇതില്‍ അധികവും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്.


പുതുവത്സര അവധിക്കായി ഭൂരിഭാഗം വിദ്യാര്‍ഥികളും നാട്ടിലേക്ക് വന്നെങ്കിലും 300 ഓളം വിദ്യാര്‍ഥികള്‍ ഇപ്പോഴും ചൈനയില്‍ തന്നെ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനുവരി 23ന് നഗരത്തിലെ പല ഭാഗങ്ങളും അടയ്ക്കുന്നതിന് മുമ്ബായി ചില വിദ്യാര്‍ഥികള്‍ക്ക്‌ നാട്ടിലെത്താന്‍ സാധിച്ചിട്ടുണ്ട്.

അതേസമയം, ഇതുവരെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 56 ആ​യി ഉ​യ​ര്‍​ന്നതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2000ല്‍ അധികം ആളുകള്‍ക്ക് വൈ​റ​സ് ബാധിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.


ഗുരുതരമായ സാഹചര്യമാണ്​ നില നില്‍ക്കുന്നതെന്ന്​ പ്രസിഡന്‍റ്​ ഷീ ജി൦ഗ് പി൦ഗ് പറഞ്ഞു.

ശരീരസ്പര്‍ശനം ഒഴിവാക്കണമെന്ന കര്‍ശനനിര്‍ദ്ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. ഹസ്തദാനം നല്‍കുന്നത്പോലും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.

അതേസമയം, ചൈ​ന​യി​ലെ 26 പ്ര​വി​ശ്യ​ക​ളി​ല്‍ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പിച്ചിരിയ്ക്കുകയാണ്. 5.6 കോ​ടി ജ​ന​ങ്ങ​ളു​ടെ യാ​ത്ര​ക​ള്‍ വി​ല​ക്കി​ക്കൊ​ണ്ടു 18 ന​ഗ​ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചു. ഹോ​ങ്കോം​ഗി​ല്‍ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ക​യും വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് ര​ണ്ടാ​ഴ്ച​കൂ​ടി അ​വ​ധി ന​ല്കു​ക​യും ചെ​യ്തിരിക്കുകയാണ്.

യൂ​റോ​പ്പി​ലും കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചതോടെ, ചൈ​ന​യ്ക്കു പു​റ​ത്തു 12 രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഇപ്പോള്‍ രോ​ഗ​ബാ​ധ സ്ഥിരീകരിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക