Image

റിപ്പബ്ലിക് ദിനത്തില്‍ 30 ആംബുലന്‍സുകളും ആറ് ബസുകളും നേപ്പാളിന് സമ്മാനിച്ച്‌ ഇന്ത്യ

Published on 26 January, 2020
റിപ്പബ്ലിക് ദിനത്തില്‍ 30 ആംബുലന്‍സുകളും ആറ് ബസുകളും നേപ്പാളിന് സമ്മാനിച്ച്‌ ഇന്ത്യ

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ അയല്‍ രാജ്യമായ നേപ്പാളിന് ഇന്ത്യയുടെ സമ്മാനം. നേപ്പാളിലെ വിവിധ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിവിധ സംഘടനകള്‍ക്കുമായി 30 ആംബുലന്‍സുകളും ആറ് ബസ്സുകളുമാണ് ഇന്ത്യ സമ്മാനിച്ചത്.


ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള സാമൂഹ്യ സാമ്ബത്തിക വികസന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണിത്. നേരത്തെ 700 ആംബുലന്‍സുകളും 100 ബസുകളും നേപ്പാളിന് ഇന്ത്യ സമ്മാനിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക