Image

ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനെ ഹൈദരാബാദില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു

Published on 26 January, 2020
ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനെ ഹൈദരാബാദില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു
ഹൈദരാബാദ്: ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ (ടിസ്സ് ) നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. പ്രതിഷേധത്തിന് ഭരണകൂടം അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയില്‍ എടുത്തതായി എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ആസാദിനെ കസ്റ്റഡിയില്‍ എടുത്ത കാര്യം അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്. ലങ്കര്‍ഹൗസ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 
സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക