Image

പൗരത്വ നിയമഭേദഗതി ബില്‍ മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നു : ലത്തീന്‍ സഭ

Published on 26 January, 2020
പൗരത്വ നിയമഭേദഗതി ബില്‍ മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നു : ലത്തീന്‍ സഭ
കൊച്ചി : മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നതാണ് പൗരത്വ നിയമഭേദഗതി എന്ന് ലത്തീന്‍ കത്തോലിക്കാ സഭയുടെ ഇടയലേഖനം. ഇടയലേഖനം ലത്തീന്‍ സഭയുടെ 12 പള്ളികളില്‍ വായിച്ചു. പൗരത്വ നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും മതേതര ജനാധിപത്യ സങ്കല്‍പ്പമാണെന്നുമാണ് ഇടയലേഖനം കുറ്റപ്പെടുത്തുന്നത്. 

ഇത് മുസ്ലീം സമുദായത്തിന്റെ മാത്രം പ്രശ്നമല്ല. ഭരണഘടനയുടെ വിശുദ്ധിയുടെ പ്രശ്നമാണ്. ഇതിനെതിരെ ഒരുമിച്ചുള്ള പ്രതിഷേധമാണ് വേണ്ടത്. പ്രത്യേക മതവിഭാഗത്തത്തോട് വിവവേചനം പ്രകടിപ്പിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരായതിനാല്‍ ഇത് പിന്‍വലിക്കണം.

പൗരത്വ ആദിവാസി ദളിത് വിഭാഗങ്ങളില്‍ ഇത് ആശങ്കയുണ്ടാക്കുന്നു. ഈ നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരങ്ങള്‍ ചില സ്ഥലങ്ങളില്‍ അടിച്ചമര്‍ത്തുന്നു. ഒരുമിച്ചുള് പ്രതിഷേധമാണ് വേണ്ടത്. ആംtm ഇന്ത്യന്‍ പ്രതിനിധികളെ നിയമസഭയില്‍ നിന്നും ലോക്സഭകളില്‍ നിന്നും ഒഴിവാക്കയത് ക്രൈസ്തവരോടുള്ള മതപരമായ വിവചേനമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക