Image

എതിരന്‍ കതിരവന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം; അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനം

അനില്‍ മറ്റത്തികുന്നേല്‍ Published on 26 January, 2020
എതിരന്‍ കതിരവന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം; അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനം
ചിക്കാഗോ: കവി ചെറിയാന്‍ കെ. ചെറിയാനു ശേഷം വീണ്ടും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അമേരിക്കന്‍ മണ്ണിലേക്ക്. ചിക്കാഗോയില്‍ നിന്നുള്ള എതിരന്‍ കതിരവന്റെ 'പാട്ടും നൃത്തവും' ആണ് ഉപന്യാസ വിഭാഗത്തില്‍അക്കാദമി പുരസ്‌കാരംനേടിയത്.

അദ്ദേഹത്തിന്റെ തന്നെ 'മലയാളിയുടെ ജനിതകം' എന്ന പുസ്തകവും വൈജ്ഞാനിക സാഹിത്യ വിഭാഗത്തില്‍ അവസാന നിമിഷം വരെ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടിരുന്നു എന്നത് ഈ നേട്ടത്തിന് ഇരട്ടി മധുരം നല്‍കുന്നു.

പാലാ മീനച്ചില്‍ സ്വദേശിയായ എതിരന്‍ കതിരവന്‍ പാലാ സെന്റ് തോമസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും നിന്ന് ബിരുദവും ബിരുദാനനന്തര ബിരുദവും റാങ്കോടെ പാസാവുകയും തുടര്‍ന്ന് ഡല്‍ഹിയിലെ പ്രസിദ്ധമായ ജെ എന്‍ യൂ ല്‍ നിന്നും സെല്‍ ബയോളജിയില്‍ പി എച് ഡി സമ്പാദിക്കുകയും ചെയ്തു.

സെന്റ് ലൂയി യൂണിവേഴ്സിറ്റിയില്‍ പോസ്റ്റ് ഡോക്ടരല്‍ ഗവേഷണത്തിന് ശേഷം അദ്ദേഹം ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നും ജനറ്റിക്‌സ് & മോഡ്യുലര്‍ബയോളജിയില്‍ ഗവേഷണം നടത്തി. തുടര്‍ന്ന് യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയില്‍ ഈ വിഷയത്തില്‍ ക്ലാസെടുക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നു.

നിരവധി ശാസ്ത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പേരില്‍ ഏതാനുംപേറ്റന്റുകളും ഉണ്ട്. ശാസ്ത്ര വിഷയങ്ങള്‍ കൂടാതെ കഥ, സിനിമ, സംഗീതം, നൃത്തം എന്നിവയെപ്പറ്റിയുള്ള ലേഖനങ്ങളും സാമൂഹിക വിഷയങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള പംക്തികളും നിരവധി മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശാസ്ത്ര ഗവേഷകയായ ഭാര്യ, രണ്ട് പെണ്മക്കള്‍ എന്നിവരോടൊപ്പം ചിക്കാഗോയില്‍ താമസിക്കുന്ന എതിരന്‍ കതിരവന്‍ ചിക്കാഗോ മലയാളി സമൂഹത്തില്‍ കലാ സാംസ്‌കാരിക മേഖലയുമായി ബന്ധപ്പെട്ട് സുപരിചിതനാണ്.

'എതിരന്‍ കതിരവന്‍' എന്ന ജനപ്രീയ ബ്ലോഗിലൂടെയും നിരവധി ശാസ്ത്ര - കലാ വിഷയങ്ങള്‍ പ്രതിപാദിക്കപ്പെടുന്ന വീഡിയോകളിലൂടെയും ലേഖനങ്ങളിലൂടെയും സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം കേരളത്തിലെയുള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുമായി ആശയ സംവാദം നടത്തുന്നു.ശാസ്ത്രവുംകലാ-സംസ്‌കാരവും സമന്വയിപ്പിച്ചുപുതിയ വീക്ഷണത്തിലൂടെ ചിന്തിക്കുവാനും വളരുവാനുംപുതിയ തലമുറക്ക് പ്രചോദനം നല്‍കുവാന്‍ എന്നും മുന്നില്‍.

മികച്ച സിനിമാ നിരൂപകന്‍, കഥാകൃത്ത്, സംഗീതാസ്വാദകന്‍ തുടങ്ങി ഒരു മലയാളിയുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും തന്റേതായ കാഴ്ചപാടുകളിലൂടെ കടന്നു ചെന്ന് ശ്രദ്ധിക്കപ്പെടുന്ന വീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട് അദ്ദേഹം.

അക്കാദമി അവാര്‍ഡിനെ ചിക്കാഗോയുടെ മണ്ണിലേക്ക് കൊണ്ടുവന്ന എതിരന്‍ കതിരവനെ, ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡണ്ട് ജോസ് കണിയാലി എന്നിവര്‍ ഉള്‍പ്പെടെ നിരവധിപേര്‍ അനുമോദിച്ചു. 

എതിരന്‍ കതിരവന്‍ വ്യാജ പേരൊന്നുമല്ല. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു രാജാവായിരുന്നു എതിരന്‍ കതിരവന്‍.

ഡോ. കര്‍ത്താ സ്വന്തം ബ്ലോഗ് തുടങ്ങിയപ്പോള്‍ സ്വീകരിച്ചത് ഈ പേരാണു. പെട്ടെന്നു ജനശ്രദ്ധ കിട്ടും എന്നതായിരുന്നു ഒരു കാരണം. രണ്ടാമത്തേത് ഇത് തന്റെ പൂര്‍വികരിലൊരാളുടെ പേരാണെന്നതും.

മീനച്ചില്‍ കര്‍ത്താ കുടുംബത്തിലെ അംഗമാണു ഡോ. കര്‍ത്താ. മധുരയില്‍ നിന്നു പാലായിലേക്കു കുടിയേറിയ രാജവംശം. കുലദേവത മധുര മീനാക്ഷിയില്‍ നിന്നാണു മീനച്ചില്‍ എന്ന പേരു പോലും ഉടലെടുത്തത്.
നാടുവാഴികളായ മീനച്ചില്‍ കര്‍ത്താമാര്‍ നല്‍കിയ തുണ പാലായിലെ ക്രൈസ്തവ സമൂഹം ഇപ്പോഴും നന്ദിപൂര്‍വം ഓര്‍മ്മിക്കുന്നു.

ഇത്രയും ചരിത്രം. 1981-ല്‍ ആണു ഡോ. കര്‍ത്താ അമേരിക്കയിലെത്തിയത്. ശാസ്ത്രഞ്ജന്‍ മാത്രമല്ല ശാസ്ത്ര ലേഖകനും കഥക്രുത്തുംകൂടിയാണു അദ്ധേഹം.

എതിരന്‍ കതിരവന്‍ എന്ന പേരു കണ്ട് പലരും താന്‍ ദളിത് എഴുത്തുകാരാനാണെന്നും കരുതിയതായി അദ്ധേഹം പറഞ്ഞു. അതും ബ്ലോഗിന്റെ പ്രചാരം കൂടാന്‍ കാരണമായി.

'മലയാളിയുടെ ജനിതകം' (ഡി. സി. ബുക്ക്സ്), 'സുന്ദരഗാനങ്ങള്‍-അകവും പൊരുളും' (പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്) എന്നീ പുസ്തകങ്ങള്‍ ഈയിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അദ്ധേഹത്തിന്റെ കഥ 'ബിഗ് ഫിഷ്, സ്മാള്‍ ഫിഷ്' ഇ-മലയാളിയില്‍ വായിക്കുക: 
https://emalayalee.com/varthaFull.php?newsId=153690
എതിരന്‍ കതിരവന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം; അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനം
Join WhatsApp News
അസൂയ 2020-01-26 18:55:51
Did he spend any money?
Joseph Abraham 2020-01-26 21:26:15
Congrats Dr Kartha for your great achievement J
Mathew Joys 2020-01-27 08:45:28
💐💐CONGRATULATIONS Dr. Kartha, for your recognition by the Kerala Sahithya Academy. Malayali community is proud of you. Best Wishes💐💐
Franci Thadathil 2020-01-27 22:57:27
Proud of you Dr.Kartha. Though I have not seen you heard about you. When I came for IPCNA convention in Chicago i wished if I could meet you. Anyway you have uplifted the fame of American malayalees to a different level.i wish if you best of luck to continue to do many more creative literary works.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക