Image

ഐഎസ്ആര്‍ഒയുടേയും ആണവ ശാസ്ത്രജ്ഞന്മാരുടേയും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്

Published on 26 January, 2020
ഐഎസ്ആര്‍ഒയുടേയും ആണവ ശാസ്ത്രജ്ഞന്മാരുടേയും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആണവശാസ്ത്രജ്ഞരുടെയും ഐഎസ്ആര്‍ഒയുടെയും ഇമെയില്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. വിവരങ്ങള്‍ ചോര്‍ന്ന മൂവായിരത്തോളം സര്‍ക്കാര്‍ ഇമെയില്‍ ഐഡികളിലാണ് അതീവ സുരക്ഷാ മേഖലയിലുള്‍പ്പെട്ടിട്ടുള്ള ഐഎസ്ആര്‍ഒയുടെയും ആണവശാസ്ത്രജ്ഞരുടെയും ഇമെയില്‍ ഐഡികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുള്ളത്. ക്വിന്റ് ആണ് അതീവ പ്രാധാന്യമുള്ള വാര്‍ത്ത പുറത്ത് വിട്ടത്.

ബാബാ ആറ്റോമിക് റിസേര്‍ച്ച് സെന്റര്‍, ഐഎസ്ആര്‍ഒ, വിദേശ കാര്യ മന്ത്രാലയം, ആറ്റോമിക് എനര്‍ജി റഗുലേഷന്‍ ബോര്‍ഡ്, സെബി എന്നീ തന്ത്രപ്രധാന വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഇമെയില്‍ ഐഡികളാണ് ചോര്‍ത്തപ്പെട്ടത്.

അംബാസിഡര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും ഇമെയിലുകളും ചോര്‍ത്തിയെന്നാണ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തത്

വിവരങ്ങള്‍ ചോര്‍ത്തിയത് ഇന്ത്യക്ക് പുറത്തുള്ളവരാണോ അല്ലയോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക