Image

ലൗജിഹാദിനെതിരെ നടപടിയാവശ്യപ്പെട്ട്‌ രേഖാ ശര്‍മ

Published on 27 January, 2020
ലൗജിഹാദിനെതിരെ നടപടിയാവശ്യപ്പെട്ട്‌ രേഖാ ശര്‍മ

ന്യൂദല്‍ഹി: ലൗ ജിഹാദിനെതിരെ കേരള സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. സ്‌ത്രീകളെ നിര്‍ബന്ധിത മതമാറ്റത്തിന്‌ വിധേയമാക്കി മറ്റു രാജ്യങ്ങളിലേക്ക്‌ നാട്‌ കടത്തുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.

നിര്‍ബന്ധിത മതമാറ്റം, ലൗ ജിഹാദ്‌, രാജ്യം വിട്ട്‌ പോകുന്ന സ്‌ത്രീകള്‍ എന്നീ വിഷയങ്ങളില്‍ ഞാന്‍ ഒരു വിശദമായ പഠനം നടത്തി. മറ്റൊരു മതക്കാരനെ വിവാഹം ചെയ്യുന്നത്‌ പ്രശ്‌നമല്ല. എന്നാല്‍ നിര്‍ബന്ധിച്ച്‌ മതം മാറ്റുന്നതാണ്‌ പ്രശ്‌നം.' രേഖാ ശര്‍മ പറഞ്ഞു.

ലൗജിഹാദ്‌ എന്ന പേരില്‍ സ്‌ത്രീകളെ നിര്‍ബന്ധിച്ച്‌ മറ്റു രാജ്യങ്ങളിലേക്ക്‌ കൊണ്ടുപോകുന്നുണ്ടെന്നും അവര്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയാണെന്നും രേഖാ ശര്‍മ ആരോപിച്ചു. കേരള സര്‍ക്കാരും മുഖ്യമന്ത്രിയും ഇതില്‍ പരിഹാരം കാണണമെന്നും ഇത്‌ രാജ്യത്തെ മൊത്തം പ്രശ്‌നമാണെന്നും രേഖാ ശര്‍മ പറഞ്ഞു.

സംസ്ഥാനത്ത്‌ ലവ്‌ ജിഹാദ്‌ വ്യാപകമാണെന്നു സീറോ മലബാര്‍ സഭ പള്ളികളില്‍ ഞായറാഴ്‌ച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജി ആലഞ്ചേരിയുടെ ഇടയലേഖനം വായിച്ചതാണ്‌ ഇത്‌ വീണ്ടും വിവാദങ്ങള്‍ക്ക്‌ വഴിവെച്ചത്‌. ഇടയലേഖനം മിക്കപള്ളികളിലും വായിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക