Image

രാജസ്ഥാനില്‍ കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്‌; കേരളത്തില്‍ 288 പേര്‍ നിരീക്ഷണത്തില്‍

Published on 27 January, 2020
രാജസ്ഥാനില്‍ കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്‌; കേരളത്തില്‍ 288 പേര്‍ നിരീക്ഷണത്തില്‍
കൊറോണ വൈറസ്‌ ബാധ ഇന്ത്യയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്‌. രാജസ്ഥാനിലാണ്‌ ഒരാള്‍ക്ക്‌ വൈറസ്‌ ബാധ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട്‌ പുറത്ത്‌ വന്നത്‌. രാജസ്ഥാനിലെ ജയ്‌പൂരില്‍ ചൈനയില്‍ നിന്നെത്തിയ ഡോക്ടര്‍മാരണ്‌ വൈറസ്‌ബാധ സ്ഥിരീകരിച്ചത്‌.

കേരളത്തില്‍  288 പേര്‍ നിരീക്ഷണത്തിലാണ്‌. ഇതില്‍ ഏഴ്‌ പേര്‍ ആശുപത്രിയിലാണുള്ളത്‌. കൊച്ചിയില്‍ മൂന്ന്‌ പേരും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ്‌ ആശുപത്രികളിലുള്ളത്‌. 

നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില 
തൃപ്‌തികരമാണെന്ന്‌ ആരോഗ്യ വകുപ്പ്‌ അറിയിച്ചു.

ഇന്നലെ മാത്രം 109 പേരാണ്‌ ചൈനയില്‍ നിന്ന്‌ കേരളത്തിലെത്തിയത്‌. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക്‌ രോഗലക്ഷണമില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ്‌ നടപടി.

മടങ്ങിയെത്തിയവരില്‍ വൂഹാന്‍ സര്‍വകലാശാലയിലെ രണ്ട്‌ വിദ്യാര്‍ത്ഥികളുമുണ്ട്‌. ഇന്നലെ രാത്രി 11 മണിക്കാണ്‌ ഇവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്‌. പ്രാഥമിക പരിശോധനയില്‍ കൊറോണ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവരെ വീടുകളിലേക്ക്‌ അയച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക